മലയാളിയുടെ പാര; ഗള്‍ഫിലെ ജോലി പോയിട്ടും മറ്റൊന്ന് നോക്കിയില്ല, സോഷ്യല്‍മീഡിയയെ വിശ്വാസമായിരുന്നു: വിവേകും വീണയും

8301

സോഷ്യല്‍മീഡിയയില്‍ പ്രശ്‌സതരായ കപ്പിളാണ് വീണയും വിവേകും. പ്രവാസ ലോകത്ത് നിന്നാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായി ഇവര്‍ വളര്‍ന്നത്. അതേസമയം, ആരാധകരുടെ നിരവധി സംശയങ്ങള്‍ക്ക് മറുപടി പറുകയാണ് ഈ കപ്പിള്‍.

നമ്മള്‍ ഒരേ കോളേജില്‍ പഠിച്ചവര്‍ ഒക്കെയാണെങ്കിലും തങ്ങളുടേത് പ്രണയ വിവാഹമാണെന്ന് പറയാനാകില്ലെന്നാണ് വിവേകും വീണയും പറയുന്നത്. തനിക്ക് വീണയെ അറിയാമായിരുന്നു. 2010 ലാണ് ആദ്യമായി കാണുന്നത്. പ്രണയം തോന്നിയിട്ടും അത് ഞാന്‍ തുറന്നു പറഞ്ഞില്ലെന്ന് വിവേക് പറയുന്നു.

Advertisements

നേരെ അമ്മയോട് പോയി കാര്യം പറഞ്ഞു, എന്നാല്‍ ഇപ്പോള്‍ പറയണ്ട എന്നാണ് അമ്മ പറയുന്നത്. അങ്ങനെ ഡിഗ്രി കഴിഞ്ഞു ജോലി ആയി, അപ്പോള്‍ തന്നെ ഞാന്‍ വീണയുടെ വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ ചെന്നെങ്കിലും സ്വാഭാവികമായും ഒരു പയ്യന്‍ ഇത് ചോദിയ്ക്കാന്‍ ചെല്ലുമ്പോള്‍ കിട്ടുന്ന റിയാക്ഷന്‍ എനിക്കും കിട്ടിയെന്നാണ് വിവേക് പറയുന്നത്.
ALSO READ- ‘നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു; ഞാന്‍ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും’,മകന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഇമോഷണലായി മഞ്ജു പത്രോസ്
അന്ന് വീണയുടെ അച്ഛന്‍ ഗള്‍ഫിലായിരുന്നു. അമ്മ തനിച്ചാണ്. അവര്‍ തന്നെക്കുറിച്ച് തിരക്കി. അങ്ങനെ അച്ഛന്‍ നാട്ടില്‍ വരുന്ന സമയത്താണ് കാണാന്‍ വരുന്നതും ഉടനെ തന്നെ വിവാഹനിശ്ചയത്തിലേക്ക് പോയതു. പിന്നെയാണ് നമ്മള്‍ പ്രണയിച്ചുതുടങ്ങിയത്.

നിശ്ചയം കഴിഞ്ഞു ആറുമാസം ആയപ്പോഴേക്കും വീണയുടെ അച്ഛന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി. പിന്നെ 2018 ല്‍ വിവാഹം. അങ്ങനെ ജീവിതം സുന്ദരസുരഭിലമായി പോകുന്നുവെന്നും വിവേക് പറഞ്ഞു. ഇരുവരും പ്രവാസ ലോകത്തായിരുന്നു.

പിന്നീട് ജോലി നഷ്ടപ്പെട്ടാണ് ഇരുവരും നാട്ടിലേക്ക് തിരികെ എത്തിയത്. സോഷ്യല്‍മീഡിയ ആണ് ഇനി വഴിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഗള്‍ഫില്‍ നിന്നും തിരികെ പോന്നതെന്നും വേറെ ഒരു ജോലി അവിടെ നോക്കാതിരുന്നതെന്നും ഇരുവരും പറഞ്ഞു. തങ്ങളുടെ ജോലി നഷ്ടമാകാനും കാരണമായത് മലയാളിയുടെ പാരയാണ് എന്ന് വിവേക് പറയുന്നു.

നാട്ടില്‍ വന്നശേഷം നമ്മള്‍ വീണയുടെ വീട്ടിലാണ്. വീഡിയോ എടുക്കാനൊക്കെ നമ്മള്‍ കംഫര്‍ട്ട് ഇവിടെയാണ്, അതാണ് ഇപ്പോള്‍ ഇവിടെ സ്റ്റേ ആക്കിയിരിക്കുന്നത്. ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ നമുക്ക് പിന്തുണ നമ്മള്‍ പരസ്പരമാണ്. നമ്മള്‍ വീഡിയോ ചെയ്യുമ്പോഴാണല്ലോ നമ്മുടെ വളര്‍ച്ച. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കട്ടക്ക് കൂടെ നില്‍ക്കും, അത് തന്നെയാണ് ഏറ്റവും വലിയ ശക്തിയുമെന്ന് വീണ പറഞ്ഞു.
ALSO READ- ‘നീ എന്റേതാണ്, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’, പങ്കാളിക്കൊപ്പം ഷിയാസ് കരീം; പുള്ളിക്കാരി കട്ടയ്ക്ക് കൂടെയുണ്ടല്ലോ എന്ന് ആരാധകര്‍
വീണയുടെ അമ്മയാണ് നമുക്ക് ഇപ്പോള്‍ ഏറ്റവും വലിയ സപ്പോര്‍ട്ട്. നമ്മള്‍ വീഡിയോ എടുക്കുമ്പോള്‍ മോന്റെ കാര്യങ്ങള്‍ നോക്കുന്നത് അമ്മയാണ്. നമ്മള്‍ മടിപിടിച്ചാല്‍ പോലും പോയി വീഡിയോ ചെയ്യാന്‍ ഉന്തിത്തള്ളി വിടുന്നതും അമ്മയാണെന്നും വിവേക് പറഞ്ഞു.

തന്റെ അനുജനും അനുജത്തിയും നമുക്ക് നല്ല സപ്പോര്‍ട്ടാണ്. അവരുടെ കൂടെയുള്ള വീഡിയോ നല്ല ഹിറ്റായിരുന്നു. അമ്മയെകാണിക്കാത്തതിനെച്ചൊല്ലി നെഗറ്റിവ് പറയുന്നവരുണ്ട് എങ്കിലും നമ്മുടെ ശക്തി നമ്മളെ സ്‌നേഹിക്കുന്ന നമ്മുടെ പ്രേക്ഷകര്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു.


സോഷ്യല്‍മീഡിയയിലേക്ക് വന്നപ്പോള്‍ സാമ്പത്തികമായി മെച്ചം കിട്ടുന്നതിനുപരി ഒരുപാട് ആളുകളുടെ സ്‌നേഹം കിട്ടുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. നാണയത്തിന് ഇരുവശങ്ങള്‍ ഉണ്ടാകുന്നതുപോലെ നെഗറ്റിവ് കമന്റ്‌സും കിട്ടിയിട്ടുണ്ടെന്ന് വീണയും വിവേകും പറയുന്നു.

തങ്ങള്‍ക്ക് ഒരുപാട് സൈബര്‍ അറ്റാക്ക് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ചില വീഡിയോസില്‍ ബാഡ് കമന്റ്‌സ് കിട്ടും. അപ്പോള്‍ വിഷമം തോന്നാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞു.

Advertisement