സ്ത്രീയുടെ സൗന്ദര്യവും പുരുഷ സൗന്ദര്യവും അതിൽ ഒക്കെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് അനശ്വര രാജൻ

101

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി 2018 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു

ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. പുന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മലയാള സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടി.

Advertisements

ഇപ്പോഴിതാ തനിക്ക് നേരയുണ്ടാകുന്ന സൈബർ അ റ്റാ ക്കു കളെ കുറിച്ചും സൂപ്പർ ശരണ്യ സിനിമാ വിശേഷങ്ങളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകാണ് അനശ്വര രാജൻ.
മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. മുടി മുറിച്ചതിനെ കളിയാക്കുന്നവർക്കുള്ള മറുപടിയും അനശ്വര രാജൻ ഈ അഭിമുഖത്തിൽ നൽകിയിരുന്നു.

Also Read
മറിച്ചൊന്നും ചിന്തിക്കാതെ എന്തിനും സഹകരിക്കുന്ന ആളാണ് മോഹൻലാൽ, മമ്മൂട്ടി പക്ഷെ അങ്ങനെയല്ല: വെളിപ്പെടുത്തൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

കൂട്ടുകാർ മാത്രമല്ല ഇപ്പോൾ ഇതുപോലെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ശരണ്യ എന്നാണ് എന്നെ വിളിക്കുന്നത്. പലരും അറിയാതെ അനശ്വര എന്ന പേര് മറന്ന് പോകുന്നു. അനശ്വര എന്ന ഞാൻ സൂപ്പർ ആണെന്നാണ് എന്റെ വിശ്വാസം. എല്ലാവരിലും പോസിറ്റീവായ വശങ്ങളുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സൂപ്പറാണെന്ന് സ്വയം വിശ്വസിക്കണം.

ഞാൻ ഇതുവരെ ചെയ്ത നാല് കഥാപാത്രങ്ങൾ എന്റെ ശരിക്കുള്ള സ്വഭാവവുമായി സാമ്യമില്ല. ഇതിലൊന്നും അനശ്വരയില്ല. ശരണ്യയെന്ന കഥപാത്രത്തിന് എന്റെ സ്വഭാവവുമായി ബന്ധമില്ല. അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയായ ഉദാഹരണം സുജാതയിലേക്ക് ഒഡീഷൻ വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കംഫർട്ട് സോണിൽ നിന്നും പുറത്ത് വന്ന് സിനിമകളഅ ചെയ്യണം എന്നാണ് ആഗ്രഹം. പുറത്ത് ഇറങ്ങാൻ ഇരിക്കുന്ന മൈക്ക് എന്ന ചിത്രത്തിൽ വ്യത്യസ്തമായ റോൾ ആണ്. ഏറെ നാളായി ചെയ്യണമെന്നാഗ്രഹിച്ച കഥാപാത്രമാണ് മൈക്കിൽ. തണ്ണീർ മത്തൻ ദിനങ്ങളിൽ ജാതിക്കാ തോട്ടത്തിൽ വെച്ചുള്ള ആ സീൻ ചെയ്യാനാണ് ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്.

ഇരുപതോളം തവണ ടേക്കെടുക്കേണ്ടി വന്നു. മൈക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാൻ മുടി മുറിച്ചത്. സ്‌ക്രിപ്‌റ്റോ കഥാപാത്രമോ ശരീരികമായി മാറ്റങ്ങളോ രൂപ വ്യത്യസം വരുത്തണമെന്നോ ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യാൻ എപ്പോഴും തയ്യാറാണ്. നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് മുടി മുറിച്ചത്.

സ്ത്രീ സൗന്ദര്യം മുടിയിലാണെന്ന് കരുതുന്നില്ല. പുരുഷന്റെ സൗന്ദര്യം താടിയിലും മീശയിലുമാണെന്നും കരുതുന്നില്ലെന്നും അനശ്വര രാജൻ പറയുന്നു. അതേ സമയം അനശ്വരയുടെ ഏറ്റവും പുതിയ റിലീസ് സൂപ്പർ ശരണ്യ എന്ന സിനിമയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർ ശരണ്യ.

Also Read
വിവാഹത്തിന് ശേഷം ഇമ്രാന് കിടിലൻ ആദ്യ സമ്മാനം കൊടുത്ത് ഭാര്യ സെഹ്‌റു, കണ്ണും മനസും നിറഞ്ഞെന്ന് ഗായകൻ ഇമ്രാൻ, കൈയ്യടിച്ച് ആരാധകർ

അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർക്കൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം സജിൻ ചെറുകയിൽ, ഓപ്പറേഷൻ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, വരുൺ ധാരാ, നസ്ലിൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ചിത്രത്തിന്റെ രചനയും ഗിരീഷ് എഡി തന്നെയാണ് നിർവഹിച്ചത്. സൂപ്പർ ശരണ്യയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്.

Advertisement