മികച്ച കുഞ്ഞാലി ആര്? സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ ഫൈറ്റുമായി ലാലേട്ടന്‍ മമ്മൂക്ക ആരാധകര്‍

12

സോഷ്യല്‍ മീഡിയയില്‍ വീണ്ടും മമ്മൂട്ടി മോഹന്‍ലാല്‍ ആരാധക യുദ്ധം ചര്‍ച്ചയാകുന്നു. അതിനു കാരണം കുഞ്ഞാലി മരയ്ക്കാരും.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാരുടെ ക്യാരക്ടര്‍ ലുക്ക് ഹിറ്റായിരുന്നു.

Advertisements

എന്നാല്‍ ആ പ്രൊജക്റ്റിനു പകരം ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ആണ്.

മോഹന്‍ലാലിന്റെ കുഞ്ഞാലിയുടെ ക്യാരക്ടര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് വരച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ബാബു ആന്റണിയുടെ ശരീരത്തില്‍ മമ്മൂട്ടിയുടെ മുഖം വരച്ചു ചേര്‍ത്തുവെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ പരിഹാസം. തടിച്ചു കൊഴുത്ത കുഞ്ഞാലി മരക്കാറെ കുറിച്ചാണ് മമ്മൂട്ടി ഫാന്‍സിന്റെ തിരിച്ചടി.

പായ്കപ്പലില്‍ യുദ്ധത്തിന് തയാറായി നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളുടെ ക്യാരക്ടര്‍ ലുക്കാണ് മനു വരച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ താരങ്ങളെ പിന്തുണച്ച് ആരാധക കൂട്ടവും രംഗത്ത് വന്നിട്ടുണ്ട്.

Advertisement