പൃഥ്വിരാജിനൊപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ ; ചോദ്യത്തിന് തക്ക മറുപടി കൊടുത്ത് മീര ജാസ്മിന്‍

205

ഒരു കാലത്ത് മലയാള ചിത്രത്തിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു മീര ജാസ്മിൻ. പിന്നീട് അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവം ആണ് മീര.

Advertisements

നരേൻ നായകനായി എത്തുന്ന ക്വീൻ എലിസബത്താണ് മീരയുടേതായി ഏറ്റവും പുതുതായി ഇറങ്ങാൻ പോകുന്ന മലയാള ചിത്രം.

പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കോംബോ ആയി നരേനും മീരയും എത്തുന്നു, പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് മൂവി ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ മീര .

‘ നല്ലതായിരിക്കും വന്നാൽ. ഇതേ ചോദ്യം പൃഥ്വിയോട് നിങ്ങൾ ചോദിക്കൂ’, എന്നാണ് മീര നൽകിയ മറുപടി. ഇതിപ്പോൾ വൈറൽ ആയിരിക്കുകയാണ്. പൃഥ്വിയും മീരയും വീണ്ടും ഒന്നിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇതിന് താഴെ കൂടുതലും കമന്റ് വന്നത്.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മീരാ ജാസ്മിൻ, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡും ഈ താരം നേടിയിട്ടുണ്ട്.

 

Advertisement