Home Entertainment Celebrities

ചിത്രത്തില്‍ കാണുന്ന ആളെ മനസിലായോ, ഇന്നത്തെ സൂപ്പര്‍ താരം ആണ്

107

മലയാളത്തിന്റെ യുവതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ സൂപ്പർഹിറ്റ് മൂവി പ്രേമത്തിലെ മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും നേടിയെടുത്ത താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ മൂന്നു നായികമാരിൽ ഒരാളിയിരുന്ന സായി പല്ലവിയെ മലയാളികളും നെഞ്ചേറ്റുക ആയിരുന്നു.

ഇപ്പോൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി. സിനിമകളിലെ താരത്തിന്റെ നൃത്ത രംഗങ്ങൾ പലപ്പോഴും ട്രെൻഡിങ്ങായി മാറാറുണ്ട്.

Advertisements

ഇപ്പോഴിതാ ഈ താരത്തിന്റെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് സായ് തന്നെയാണോ എന്ന് സംശയിച്ച് പോവും. ചിത്രത്തിന് താഴെ നിരവധി കമന്റാണ് വരുന്നത്. ചില ആരാധകർ ചിത്രം കണ്ടപാടെ സായ് പല്ലവിയുടെ പേര് പറഞ്ഞു. എന്നാൽ മറ്റു ചിലർക്ക് ആളെ പെട്ടന്ന് പിടികിട്ടിയില്ല. എന്തായാലും പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുത്തു.

ഈ നടിയുടെതായി പുറത്തുവരുന്ന വാർത്തകൾ നിമിഷന്നേരം കൊണ്ട് വൈറൽ ആവാറുണ്ട്. വാരിവലിച്ച് സിനിമ ചെയ്യുന്ന ആൾ അല്ല സായ്. തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണ് താരം സിനിമ തിരഞ്ഞെടുക്കാർ. അതുപോലെ ചില ഡിമാന്റും നടി മുന്നോട്ട് വെച്ചിട്ടുണ്ട്.

 

 

Advertisement