Home Entertainment Celebrities

സീരിയലിൽ തിളങ്ങിയത് നാല് വയസുമുതൽ; ഈ കുറുമ്പി യഥാർത്ഥത്തിൽ ആരാണെന്നറിയാമോ? പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഏട്ടന്മാരുടെ സ്വന്തം സോന

269

മിനിസ്‌ക്രീൻ പ്രേക്ഷകർ മുടങ്ങാതെ കണ്ടിരുന്ന പരമ്പരകളിൽ ഒന്നായിരുന്നു വാനമ്പാടി സീരിയൽ. കുടുംബസദസ്സുകൾ ഒന്നടങ്കം ഏറ്റെടുത്ത ഈ സീരിയൽ ശ്രീമംഗലത്തെ മോഹന്റെ കുടുംബത്തിലെ അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെയായിരുന്നു മുന്നേറിയത്. പതിവ് ശൈലിയിൽ നിന്നും വേറിട്ടായിരുന്നു വാനമ്പാടി സഞ്ചരിച്ചത്. മികച്ച പിന്തുണയും സ്വീകാര്യതയുമായിരുന്നു ഈ പരമ്പരയ്ക്ക് ലഭിച്ചത്. വാനമ്പാടിയിലൂടെ നിരവധി അഭിനേതാക്കളും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.

ഈ ജനപ്രിയ സീരിയിൽ അവസാനിക്കുക ആണെന്നറിഞ്ഞപ്പോൾ ആരാധകരെല്ലാം സങ്കടത്തിലായിരുന്നു. മലയാളിയല്ലെങ്കിലും പരമ്പരയിലെ നായകനായ സായ് കിരണിനേയും കേരളക്കര ഏറ്റെടുത്തിരുന്നു. വാനമ്പായിയെന്ന സീരിയലിൽ തംബുരു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു സോന ജെലീന എത്തിയത്.

Advertisements

മൂന്നര വർഷത്തിനൊടുവിലായാണ് വാനമ്പാടി അവസാനിച്ചത്. വാനമ്പാടി അവസാനിച്ചതിന് ശേഷവും തംബുരു പ്രേക്ഷകരുടെ മനസിൽ തങ്ങി നിന്നിരുന്നു. ടെലിവിഷൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുട്ടിത്താരങ്ങളിൽ ഒരാളാണ് വാനമ്പാടിയിലെ തംബുരുമോൾ. ഇപ്പോൾ മൗനരാഗത്തിലെ പാറുക്കുട്ടിയായി തിളങ്ങി നിൽക്കുകയാണ് കുട്ടിത്താരം സോന ജെലീന. ഈ കുറുമ്പിയുടെ പ്രത്യേകത ചുരുണ്ട മുടിയും നുണക്കുഴി കവിളുകളുമായി കുസൃതി നിറഞ്ഞ സംസാരങ്ങളുമൊക്കെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായുള്ള സോന ഇടയ്ക്കിടയ്ക്ക് കുടുംബാംഗങ്ങളുമൊത്തുള്ള ഫോട്ടോകളും സീരിയൽ ലൊക്കേഷനുകളിലെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ALSO READ- ‘എന്റെ വിശ്രമം ഖബറിലായിരിക്കും’, കഠിനധ്വാനത്തിന്റെ പാഠം പകർന്ന് വികാരഭരിതനായി യൂസഫലിയുടെ വാക്കുകൾ ഇങ്ങനെ

കോവളത്തുകാരായ പ്രസന്ന – സുകു ദമ്പതികളുടെ മകളാണ് സോന. രണ്ട് ആൺ മക്കൾ ഉണ്ടായ ശേഷം ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ് രണ്ട് ഏട്ടന്മാരുടെ കുഞ്ഞനിയത്തിയായി സോന ജനിച്ചത്. പിന്നീട് നാലര വയസ്സുമുതൽ സോന അഭിനയരംഗത്തും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുങ്കുമപ്പൂവായിരുന്നു സോനാ ആദ്യമായി അഭിനയിച്ച സീരിയൽ. പിന്നീട് ഇതേ ചാനലിൽ വാനമ്പാടി എന്ന പരമ്പരയിൽ തംബുരുമോൾ എന്ന കഥാപാത്രമായാണ് സോനാ ഏറെ ശ്രദ്ധ നേടിയത്.

തംബുരു മോൾ എന്ന സോന സ്വന്തം ഏട്ടന്മാരുടെ മാത്രമല്ല, സ്‌നേഹിക്കാനും അനിയത്തിയായി കൊഞ്ചിക്കാനും മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിൽ നിന്നും നിരവധി പേരാണുള്ളത്. എല്ലാവരുടെയും കുഞ്ഞനിയത്തിയാണ് താരമിപ്പോൾ. കുറുമ്പും പിണക്കവും ഇണക്കവുമായി നടക്കുന്ന താരത്തിനെ എല്ലാവർക്കും ഏറെ ഇഷ്ടമാണ്.നാല് വയസ് മുതൽ അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന ഈ കുട്ടി താരത്തിനെ തേടി ഇപ്പോഴും നിരവധി അവസരങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഏട്ടന്മാരുടെ ജീവനാണ് ഈ കുഞ്ഞനിയത്തി.

Advertisement