എത്തിയത് ധ്വനിയുടെ ഫോട്ടോഷൂട്ടിന്, എന്നാല്‍ എടുത്തുപൊക്കിയത് മൃദുലയെ; യുവയ്ക്ക് കിട്ടിയ പണി കണ്ടോ?

129

സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി മൃദൃല വിജയിയും നടനും മെന്റലിസ്റ്റുമായ യുവ കൃഷ്ണയും. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്.

സിനിമയിലും സീരിയലുകളിലുമായി ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ മൃദുല വിജയ് മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് മൃദുലയും യുവയും വിവാഹിതരായത്. മറ്റേ സെലിബ്രിറ്റി വിവാഹം പോലെ അത്യാഢംബരത്തോടെ ഈയിരുന്നില്ല മൃദുലയും യുവയും വിവാഹിതരായത്.

Advertisements

അതിനാല്‍ തന്നെ ലളിതും മനോഹരവുമായ ചടങ്ങ് താരങ്ങളുടെ ആരാധകരുടെ ഹൃദയം കവരുകയും ചെയ്തു. സീരിയല്‍ മേഖലയില്‍ ആണ് ഇരുവരും ഏങ്കിലും പ്രണയ വിവാഹമായിരുന്നില്ല. വിവാഹത്തിന് പിന്നാലെ ഗര്‍ഭിണിയായതിന്റെ സന്തോഷവും ഗര്‍ഭകാലത്തെ വിശേഷങ്ങളും ഒടുവില്‍ കുഞ്ഞുവാവയെ സ്വീകരിച്ചതിനെക്കുറിച്ചെല്ലാം മൃദുല ആരാധകരോട് പങ്കുവെച്ചിരുന്നു.
ഇതിനിടെ, മൃദുല തന്റെ പ്രസവ പരിചരണത്തെക്കുറിച്ച് തുറന്നുപറയുകയാണ്. പ്രസവാനന്തരമുള്ള തന്റെ പുതിയ ചിത്രങ്ങള്‍ മൃദുല സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. താന്‍ സഹ്യയുടെ പ്രസവാനന്തര ചികിത്സയും പരിചരണവും സ്വീകരിച്ചിരുന്നുവെന്നും ഇത് 21 ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നുവെന്നും മൃദുല പറഞ്ഞിരുന്നു.

ALSO READ- കൂടെ നില്‍ക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോള്‍ കൂടെ ഇല്ല; ഈ സാഹചര്യങ്ങളെ നീ ബോള്‍ഡായി നേരിടുന്നത് എങ്ങനെ; മീനാക്ഷിയോട് ചോദ്യങ്ങളുമായി നമിത

ഇതിനിടെ, കുഞ്ഞിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈകിയതിനെ കുറിച്ച് പറയുകയാണ് യുവ. കുഞ്ഞുങ്ങള്‍ ജനിച്ച് 20 ദിവസം കഴിയുമ്പോഴാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. എന്നാല്‍ കുഞ്ഞിനെ മുഴുവന്‍ പൊതിഞ്ഞ് തല മാത്രം പുറത്ത് കാണിച്ചുള്ള ഫോട്ടോഷൂട്ടിനോട് യുവയ്ക്ക് താത്പര്യം ഇല്ലാത്തതിനാല്‍ ഒരു മാസം കഴിഞ്ഞിട്ട് മതി ഫോട്ടോഷൂട്ട് എന്ന് തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിനെ മുഴുവനായി കാണിച്ച് കളിച്ച് ചിരിച്ച് ഫോട്ടോ എടുക്കണം എന്നാണ് യുവ പറയുന്നത്. മകള്‍ക്ക് ധ്വനി കൃഷ്ണ യുഎസ് എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞ് ഇവരെടുത്ത വീഡിയോയാണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്.

ALSO READ- വന്ന് തെറി വിളിച്ചു പോവുകയാണ് പലരും, ഞങ്ങളെ ചാക്കില്‍ കെട്ടി കൊ ന്നാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ?നോവ് പറഞ്ഞ് അമൃതയും അഭിരാമിയും

ധ്വനിയുടെ ഫോട്ടോ എടുത്തതിനെക്കാള്‍ കൂടുതല്‍ യുവയുടെയും മൃദുലയുടെയും ചിത്രങ്ങളാണ് എടുത്തിരിക്കുന്നത്. ഫോട്ടോ എടുക്കുന്നതിനിടെ യുവ മൃദുലയെ എടുത്ത് പൊക്കുകയായിരുന്നു. എന്നാല്‍ ആദ്യത്തെ തവണ എടുത്തപ്പോള്‍ തന്നെ യുവയ്ക്ക് താങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്താടീ ഇത് എന്ന് യുവ ചോദിക്കുമ്പോള്‍ പണ്ടത്തെ പോലെയൊന്നും അല്ല എന്ന് മൃദുല ചിരിച്ചുകൊണ്ട് പറയുകയാണ്. രണ്ടാംതവണ യുവ ശ്രീലക്ഷ്മിയെ ഉയര്‍ത്തുക തന്നെ ചെയ്തു.

പിന്നീടാണ് ധ്വനിയുടെ ഫോട്ടോഷൂട്ട് നടന്നത്. ധ്വനി എല്ലാത്തിനും സഹകരിക്കുന്നുണ്ടായിരുന്നു. ഈ ഒരു ജനറേഷന് പറ്റിയ കുഞ്ഞ് തന്നെയാണ് ധ്വനി എന്നാണ് അച്ഛന്‍ യുവയുടെ അഭിപ്രായം. യുവയുടേയും മൃദുലയുടെയും ഒഫിഷ്യല്‍ പേരിന്റെ (ഉണ്ണികൃഷ്ണന്‍, ശ്രീലക്ഷ്മി) ആദ്യത്തെ അക്ഷരമാണ് ധ്വനിയ്ക്ക് ഇനീഷ്യലായി (യുഎസ്) നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പേജും തുടങ്ങിയിട്ടുണ്ട്.

Advertisement