Home Entertainment

ആഗ്രഹം മൂത്ത് തമന്ന മുംബൈയിൽ വാങ്ങിയെ ആ ഫ്‌ളാറ്റിന്റെ വില കേട്ടാൽ ഞെട്ടും

40

മലയാളികളായ ആരാധകർ അടക്കം നിരവധി പേരുടെ പ്രിയതാരമാണണ് തെന്നിന്ത്യൻ സിനിമയിലെ ഗ്ലാമർ സുന്ദരി തമന്ന.

ബോളീവുഡിലും താരം സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ഇപ്പോൾ താരം ഒരു ആഡംബര ഫ്ളാറ്റ് വാങ്ങിയതാണ് വാർത്തയായിരിക്കുന്നത്. മുംബൈ വെർസോവയിലാണ് താരം അപ്പാർട്ട്മെന്റ് വാങ്ങിയത്.

Advertisements

ഒരു സ്‌ക്വർഫീറ്റിന് 80,778 രൂപയാണത്രേ താരം നൽകിയിരിക്കുന്നത്. ഇങ്ങനെ 2055 സ്‌ക്വർ ഫീറ്റുളള അപ്പാർട്ട്മെന്റ് 16.60 കോടി രൂപയ്ക്കാണ് തമന്ന വാങ്ങിയിരിക്കുന്നതത്രേ.

അപ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്യാനുളള സ്റ്റാംപ് ഡ്യൂട്ടിക്കായി 99.06 ലക്ഷമാണ് നൽകിയിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ വർക്കിനായി മാത്രം 2 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

അപ്പാർട്ട്മെന്റിന്റെ ഏതു വശത്തു നിന്നു നോക്കിയാലും കടൽ ഭംഗി ആസ്വദിക്കാൻ കഴിയും.

ഇതു കൊണ്ടാണത്രേ ഇത്രയും പണം മുടക്കി ഇത് വാങ്ങിയതെന്ന് ബാന്ദ്രയിലെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ പറയുന്നു.

കെട്ടിടത്തിന്റെ 14ആം നിലയിലാണ് തമന്നയുടെ അപ്പാർട്ട്മെന്റ്. അമ്മ രജനി ഭാട്ടിയയുടെ പേരിലാണ് ഇത് വാങ്ങിയിരിക്കുന്നത്.

Advertisement