Home Entertainment

ഗാനഗന്ധർവ്വനിലെ കലാസദൻ ഉല്ലാസായി മമ്മൂട്ടി പുതിയ കിടു ഗെറ്റപ്പ് പുറത്ത്, ചിത്രം വൈറൽ

67

രമേശ് പിഷാരടി സൂപ്പർഹിറ്റായ പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗാനമേള ഗായകൻ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് വൈറലായിരിക്കുകയാണ്. മമ്മൂട്ടിയും മനോജ് കെ ജയനും ഒരുമിച്ചു ഇരിക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് പുറത്തു വന്നത്. ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് റിപ്പോർട്ട്. പിഷാരടിയുടെ സംവിധാനത്തിലെത്തിയ ആദ്യ ചിത്രം പഞ്ചവർണ്ണ തത്ത പോലെ ഈ സിനിമയും ഹാസ്യപ്രധാനമായിരിക്കും. ചിത്രം കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് പിഷാരടി അനൗൺസ് ചെയ്തത്. പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

Advertisements

ഇച്ചായീസ് പ്രൊഡക്ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റ്‌സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേശ് എന്നിവർ ചേർന്നാണ്.

Advertisement