Home Entertainment

‘രാജമാണിക്യം 2’ ‘ഷൈലോക്കിലൂടെ യാഥാർത്ഥ്യമാകുന്നു, ക്രിസ്മസിന് പ്രദർശനത്തിനെത്തും

45

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഷൈലോക്ക്’ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ കൊമേഴ്‌സ്യൽ വിജയങ്ങളിലൊന്നായ ‘രാജമാണിക്യ’ത്തിന്റെ അതേ സ്‌റ്റൈലിൽ ഒരുങ്ങുന്ന സിനിമയായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം.

Advertisements

ഗുഡ്വിൽ എൻറർടെയ്ൻമെൻറിൻറെ മാനറിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം രാജമാണിക്യം 2 ആയിരിക്കുമെന്ന രീതിയിൽ നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു പ്രൊജക്ട് ചിന്തയിലുണ്ടായിരുന്നെങ്കിലും അത് വർക്കൌട്ടായില്ല.

എന്നാൽ ആ സിനിമയുടെ അതേ ഫ്‌ലേവറിൽ മറ്റൊരു പ്രൊജക്ടെന്ന ആലോചനയാണ് ഒടുവിൽ ഷൈലോക്കിൽ എത്തിച്ചേർന്നിരിക്കുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായി ഷൈലോക്ക് പ്രദർശനത്തിനെത്തിക്കാനാണ് പരിപാടി. ഡാർക്ക് ഷേഡുകളുണ്ടെങ്കിലും രസിപ്പിക്കുന്ന നായകനായി തന്നെയാണ് മമ്മൂട്ടി ഈ സിനിമയിൽ വേഷമിടുന്നത്.

കഴുത്തറപ്പൻ പലിശയ്ക്ക് പണം കടം കൊടുക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നേരത്തേ ‘പരുന്ത്’ എന്ന ചിത്രത്തിൽ സമാനമായ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്.

തമിഴിലും മലയാളത്തിലുമായി പ്രദർശനത്തിനെത്തുന്ന ഷൈലോക്കിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ തമിഴ് നടൻ രാജ്കിരൺ അവതരിപ്പിക്കുന്നു. മീനയാണ് നായിക. രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്ന ഷൈലോക്കിൻറെ ചിത്രീകരണം ഓഗസ്റ്റ് ഏഴാം തീയതി ആരംഭിക്കും.

Advertisement