ഗ്രീഷ്മ പഠിച്ച കള്ളി, മൊത്തം നാല് പ്രണയം ഉണ്ടായിരുന്നു, ഷാരോണിനെ പ്രണയിച്ചത് വകവരുത്താൻ തന്നെ, എല്ലാം അന്ധവിശ്വാസത്തിന്റെ പേരിൽ ഗ്രീഷ്മയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

881

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് പാറശ്ശാലയിലെ ഷാരോൺ രാജ് എന്ന യുവാവിന്റെ മ ര ണ ത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളി പുറത്തു വന്നത്. ഷാരോൺ തന്റെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന ഗ്രീഷ്മ എന്ന യുവതി തന്നെയായിരുന്നു അതെന്ന് അറിഞ്ഞ് പോലീസിന് പോലും നടുക്കം മാറിയിട്ടില്ല.

ചതിയിലൂടെ ഷാരോണിനെ വക വരുത്തിയ ഗ്രീഷ്മ എണ്ണം പറഞ്ഞ ഒരു നമ്പർ വൺ ക്രി മി നൽ ആണെന്ന് തന്നെയുള്ള വാർത്തകൾ ആണ് ഓരോ ദിവസവും പുറത്തു വരുന്നത്. മ ര ണ മടഞ്ഞ ഷാരോണിന്റെ ആത്മാവിൽ വേദന നിറയ്ക്കുന്ന ഒന്നു തന്നെയായിരിക്കും തന്റെ ജീവിന്റെ പാതി എന്ന് ഷാരോൺ കരുതിയിരുന്ന ആ ദുഷ്ട ചെയ്തത്.

Advertisements

ഷാരോൺ ഒരിക്കലും മനസ്സിൽ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യം ആയിരുന്നതിനാൻ അവസാന നിമിഷം വരെ കാമുകക്ക് യാതൊരു കുഴപ്പവും വരാതിരിക്കുവാൻ വേണ്ടി ഷാരോൺ ശ്രദ്ധിച്ചിരുന്നു. എനിക്ക് ദോഷം വരുന്നതൊന്നും അവൾ ചെയ്യില്ല എന്നായിരുന്നു ഷാരോൺ പറഞ്ഞത്.

Also Read
ഇനി തനിച്ചുള്ള യാത്ര, ഹിമാലയത്തിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്ര ആരംഭിച്ച് വരദ, വൈറലായി ചിത്രങ്ങള്‍

എന്നാൽ ഷാരോൺ എല്ലാ കണക്കു കൂട്ടലുകൾക്കും അപ്പുറമായിരുന്നു ഗ്രീഷ്മ എന്ന ക്രി മി നലിന്റെ ബുദ്ധി. വളരെ ബുദ്ധിപൂർവ്വമായി ഷാരോണിനെ ഒഴിവാക്കുവായിരുന്നു ഗ്രീഷ്മ ശ്രമിച്ചത്. ഏറെ വേദന നൽകി തന്നെ ഷാരോൺ മരിക്കണം എന്നുള്ള എന്ത് വാശിയായിരുന്നു ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നത്.

ഒരു വീഡിയോയിൽ പോലും അവൾ ഷാരോണിനെ ഭയക്കുന്നതായി ആർക്കും തോന്നിയിട്ടില്ല. പുറത്തുവന്ന വീഡിയോകളിൽ ഒക്കെ വളരെ സന്തോഷവതിയായി ഈ പെൺകുട്ടിയെ കാണാൻ സാധിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ എവിടെയും ഷാരോൺ പെൺകുട്ടിയെ നിർബന്ധിച്ച് എന്തെങ്കിലും ചെയ്യിപ്പിച്ചതായി തോന്നുന്നുമില്ല.

അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ എന്തിനായിരുന്നു ആ ചെറുപ്പക്കാരനോട് ഇത്തരത്തിലുള്ള ഒരു ക്രൂ ര ത ചെയ്തത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇപ്പോൾ ഷാരോണിന്റെ സഹോദരൻ ഓൺലൈൻ ചാനലുകളിൽ നൽകിയ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളാണ് വൈറലകുന്നത്.

ആ പെൺകുട്ടിയുടെ നാട്ടിലെത്തിയപ്പോൾ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് അറിഞ്ഞത് എന്നാണ് സഹോദരൻ പറയുന്നത്. അവളെക്കുറിച്ച് സ്വപ്നത്തിൽ പോലും ഇങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ഞാൻ നാട്ടിലെത്തിയപ്പോൾ എന്നെ ന്യൂസിലും മറ്റും കണ്ട് നിരവധി ആളുകളാണ് അരികിലേക്ക് വന്നത്.

അവർ എന്നോട് പറഞ്ഞത് ഇവൾക്ക് നാല് പ്രണയം ഉണ്ടായിരുന്നു എന്നതാണ്. എന്റെ ചേട്ടൻ ആയിരുന്നു നാലാമത്തെ പ്രണയം. ഇതിനു മുൻപും പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. അവളുടെ ഒരു പല്ല് അല്പം മുറിഞ്ഞാണ് ഇരിക്കുന്നത്. ചേട്ടനോട് പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണ് എന്നാണ്.

എന്നാൽ ഞാൻ അവിടെ ചെന്നപ്പോൾ നാട്ടുകാരിൽ ഒരാൾ എന്നോട് പറഞ്ഞത് ഒരു ചെറുക്കന്റെ കൂടെ ബൈക്കിൽ പോയി അവിടുന്ന് സംഭവിച്ചതാണ് എന്നാണ്. ഞാൻ അത് കേട്ടപ്പോൾ ഞെട്ടിപ്പോയി. സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല, കരച്ചിലാണ് പ്രധാന പരിപാടി.

എന്തെങ്കിലും പറഞ്ഞാൽ ഉടനെ കരയും, ഞാൻ എന്റെ ചേട്ടനെ കൊണ്ട് വിളിപ്പിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നീ എന്റെ കുടുംബം തുലയ്ക്കുമോ എന്ന് ചോദിച്ചാണ് എന്നോട് കരഞ്ഞത്. എന്തുപറഞ്ഞാലും കരയും. നമ്മൾ എന്തെങ്കിലും പറയാൻ പോലും സമ്മതിക്കില്ല എന്നും ഷാരോണിന്റെ സഹോദരൻ പറയുന്നു.

അതേ സമയം ഗ്രീഷ്മയ്ക്ക് ഷാരോണിനെക്കൂടാതെ വേറെയും പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജനും ആരോപിച്ചു. ഞങ്ങൾ തിരക്കിയപ്പോൾ അറിഞ്ഞത് മൂന്നാമത്തെ ആളാണ് ഷാരോൺ എന്നാണ്. ഗ്രീഷ്മയ്ക്ക് വേറെയും ലൈനുണ്ടായിരുന്നു നേരത്തെ.

Also Read
ആ ബന്ധം എന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചു, ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മഞ്ജിമ മോഹന്‍, വിവാഹം ഉടന്‍

കൊ ല്ലാ ൻ പറ്റിയ ചെറുക്കൻ തന്റെ മകനാണെന്ന് പറഞ്ഞിട്ടാണ് മകനെ ഇതിലേക്ക് വലിച്ചിഴച്ച് കൊന്നു കളഞ്ഞതെന്നും ജയരാജൻ പറഞ്ഞു. ആചാരത്തിന്റേയും അന്ധവിശ്വാസത്തിന്റേയും പേരിലായിരുന്നു ഇതു ചെയ്തത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് എല്ലാം അറിവുണ്ടായിരുന്നു.

അല്ലെങ്കിൽ വിവാഹം ഉറപ്പിച്ച മകളെ ഒറ്റയ്ക്കാക്കി പുറത്തുപോകില്ലല്ലോ. ഷാരോൺ വരുന്നതിന് അഞ്ചു മിനുട്ടു മുമ്‌ബേ അമ്മ പുറത്തുപോയി. ഷാരോൺ വഴിയിൽ വെച്ച് കണ്ടിരുന്നു. ഷാരോൺ വീട്ടിലേക്ക് വന്നപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരമ്മയും വീട്ടിലേക്ക് തിരിച്ചു വരും.

എന്നാൽ ആ അമ്മ തിരിച്ചു വന്നില്ല. അതിൽ നിന്നു തന്നെ എല്ലാം ഗ്ലാസ്സിൽ സെറ്റു ചെയ്തു വെച്ചിട്ട് പുറത്തുപോയതാണെന്ന് ജയരാജൻ ആരോപിച്ചു. കഷായത്തിന്റെ പേരു പറഞ്ഞ് മകനു കൊടുക്കുക ആയിരുന്നു. വിഷപാനീയം ഗ്ലാസ്സിൽ കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഗ്രീഷ്മയും ഷാരോണും സ്‌നേഹത്തിൽ ആണെന്ന് അവളുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നും ജയരാജൻ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് പുറമേ, അമ്മയുടെ സഹോദരനും ഇതിൽ പങ്കുണ്ട്. തുരിശ് വാങ്ങിയത് അമ്മാവനാണെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ അങ്കിളിന് കഷായം കൊടുത്തുവെന്നാണ് നേരത്തെ താൻ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്. അത് കള്ളമാണെന്ന് തെളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Advertisement