ആ ഇരുട്ട് മുറിയിൽ കഴിയുമ്പോഴാണ് കാറ്റും വെളിച്ചവും എത്ര സുന്ദരമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്, ദുരിത നാളിൽ മക്കൾ തിരിഞ്ഞുനോക്കിയില്ല, ഒപ്പം നിന്നത് ഇന്ദു മാത്രം; അറ്റ്‌ലസ് രാമചന്ദ്രന്റെ പൊള്ളുന്ന വാക്കുകൾ

88

മലയാളിയായ ഒരു പ്രവാസി വ്യാപാര പ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. അറ്റ്‌ലസ് ജ്വല്ലറിയുടെ ചെയർമാനായിരുന്ന അദ്ദേഹം ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പേരിലുള്ള തന്റെ ജ്വല്ലറിയുടെ ടാഗ് ലൈൻ തന്നെയാണ് അറ്റ്‌ലസ് രാമചന്ദ്രനെ പ്രമുഖനാക്കിയതും. ചന്ദ്രകാന്ത ഫിലിംസ് എന്ന ബാനറിൽ അദ്ദേഹം നിരവധി സിനിമകൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.

Advertisements

സിനിമാ രംഗത്ത് അദ്ദേഹം മികച്ച നിർമാതാവായിരുന്നു. വൈശാലി (1988), സുകൃതം (1994) എന്നിവയാണ് അദ്ദേഹം നിർമ്മിച്ച പ്രധാന ചലച്ചിത്രങ്ങൾ. സുഭദ്രം (2007) എന്ന സിനിമയിൽ പ്രധാന വേഷത്തിലും മറ്റ് ഏതാനും സിനിമകളിൽ സഹവേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടും ഉണ്ട്. ഇപ്പോൾ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചും ഇദ്ദേഹത്തിന്റെ വിയോഗം തന്നെയായിരുന്നു.

Also read; സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരുടെ അവഹേളിതനായി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ യാത്രയായി; കെടി കുഞ്ഞുമോന്‍ അനുസ്മരരിച്ചതിങ്ങനെ

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ജയിൽവാസത്തെ അതിജീവിച്ചതിനെക്കുറിച്ചും ഭാര്യ നൽകിയ പിന്തുണയെ കുറിച്ചും നടത്തിയ വാക്കുകളാണ് സോഷ്യൽമീഡിയയുടെ മനസ് നിറയ്ക്കുന്നത്.

ജയിൽ ജീവിതത്തെ കുറിച്ചുള്ള പൊള്ളുന്ന വേദനയാണ് അദ്ദേഹം പങ്കുവെച്ചത്. കോടികളുടെ വായ്പകൾ മുടങ്ങിയതോടെ ബാങ്കുകൾ അറ്റ്‌ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിച്ചു. അന്വേഷണത്തിന് പിന്നാലെ അദ്ദേഹം അഴിക്കുള്ളിലായി. പിന്നീട് 3 വർഷത്തിന് ശേഷമാണ് അറ്റ്‌ലസ് രാമചന്ദ്രൻ പുറംലോകം കണ്ടത്. ഈ ദുരിതമാണ് അദ്ദേഹം പങ്കുവെച്ചത്. ജയിൽ കിടന്ന നാളുകളിൽ ആകെ ഒരു ആശ്വാസം ഫോൺ വിളിക്കാൻ കഴിയുമല്ലോ എന്നതാണ്. പതിനഞ്ച് മിനിറ്റായിരുന്നു ഫഓൺ ചെയ്യാൻ അനുവദിക്കുന്ന സമയം.

വിളിക്കുമ്പോൾ കൂടുതലും അവരുടെ വിഷമങ്ങൾ ആയിരുന്നു പറഞ്ഞത്. എന്നെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത് ഭാര്യ ഇന്ദുവായിരുന്നുവെന്ന് രാമചന്ദ്രൻ പറയുന്നു. ഇന്ദു നടത്തിയത് ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നും രാമചന്ദ്രൻ പറയുന്നു. പെട്ടെന്ന് ഒരു ദിവസം ദുബായ് പോലീസ് സ്റ്റേഷനിൽ നിന്നും ഒരു വിളി വന്നു അങ്ങോട്ട് വരണം എന്ന് പറഞ്ഞായിരുന്നു അത്. പക്ഷെ അറസ്റ്റ് ചെയ്യാനാണ് എന്ന് അവർ പറഞ്ഞിരുന്നില്ല.

പിന്നെ മൂന്ന് വർഷത്തിന് ശേഷമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. കരയിൽ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ജയിൽ ജീവിതത്തിൽ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണെന്നും രാമചന്ദ്രൻ പറയുന്നു. വല്ലാതെ വിഷമിച്ച് ഭാര്യയെ ഓർത്ത് കരഞ്ഞ നാളുകയായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവർ ആശ്വസിപ്പിക്കുമായിരുന്നു.

Also read; ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല, എനിക്ക് മറ്റൊരു ആഗ്രഹമായിരുന്നു; സാനിയ ഇയ്യപ്പന്റെ തുറന്നു പറച്ചിൽ

എന്നെ അങ്ങനെ കാര്യമായി ആരും ജയിലിൽ കാണാൻ വന്നിരുന്നില്ല. ആരെങ്കിലും വന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും അറ്റ്‌ലസ് രാമചന്ദ്രൻ പറയുന്നു. കരാണം, ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യ പ്രകാശവും വെയിലും ചൂടുമൊക്കെ അറിയാനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ആ ഇരുട്ട് മുറിയിൽ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisement