ദുൽഖറിന്റെ സഹോദരിയായി അഭിനയിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല, എനിക്ക് മറ്റൊരു ആഗ്രഹമായിരുന്നു; സാനിയ ഇയ്യപ്പന്റെ തുറന്നു പറച്ചിൽ

126

ഡി ഫോർ ഡാൻസിലൂടെ അഭിനയ ലോകത്തിലേയ്ക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി നേടിയ താരം വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സൈബർ ആക്രമണത്തിന് ഇരയാകാറുമുണ്ട്. എന്നാൽ അവയൊന്നും തന്റെ കരിയറിനെ ബാധിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് താരം തന്റെ തിരക്കുകളിലും മുഴുകുകയായിരുന്നു. ക്വീൻ, ലൂസിഫർ, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് താരത്തിനെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്.

Advertisements

നല്ലൊരു നർത്തകി കൂടിയായ സാനിയ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ അവധിയാഘോഷത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർ ഡേ നൈറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിവിൻ, സിജു വിൽസൺ, സൈജു കുറുപ്പ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി സാനിയ ഇയ്യപ്പനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Also read; പ്രതീക്ഷിക്കാതെ മമ്മൂക്ക വന്നിട്ട് നീ ത ക ർ ത്ത ടാ, തകർത്ത് കളഞ്ഞു എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; ജയറാം പറയുന്നു

ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകളും വീഡിയോയും മറ്റും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. റോഷൻ ആൻഡ്രൂസ് തന്നെ സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു. ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരിയായിട്ടായിരുന്നു നടി എത്തിയത്. എന്നാൽ ഇപ്പോൾ സല്യൂട്ട് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നില്ലെന്ന് പറയുകയാണ് സാനിയ. അതിന് വ്യക്തമായൊരു കാരണവും തനിക്കുണ്ടെന്ന് നടി പറയുന്നു.

എഫ്.ടി.ക്യൂ വിത്ത് രേഖാമേനോൻ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സാനിയ വെളിപ്പെടുത്തൽ നടത്തിയത്. റോഷനേട്ടന്റെ കൂടെ ചെയ്യുന്ന രണ്ടാമത്തെ മൂവിയാണ് സാറ്റർഡേ നൈറ്റ്. സല്യൂട്ടിലേക്ക് റോഷൻ ചേട്ടൻ എന്നെ വിളിച്ചപ്പോൾ ശരിക്കും ഞാൻ ആ സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ലെന്ന് താരം പറയുന്നു. ദുൽഖറിന്റെ വലിയ ആരാധകിയായിരുന്ന എനിക്ക് ദുൽഖറിന്റെ ഓപ്പോസിറ്റായി ഒരു സിനിമയിൽ വരണമെന്നായിരുന്നു ആഗ്രഹം.

Also read; ഞാൻ അദ്ദേഹത്തിന് കരൾ പകുത്ത് നൽകാൻ തയ്യാറായിരുന്നു, പക്ഷ അതു സമ്മതിക്കാതെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: വേദനയോടെ നെടുമുടി വേണുവിന്റെ ഭാര്യ സുശീല

പക്ഷേ സല്യൂട്ടിൽ അനുജത്തിയുടെ റോളിലാണെന്ന് അറിഞ്ഞപ്പോഴാണ് ആ താത്പര്യം ഇല്ലാതായതെന്ന് സാനിയ പറയുന്നു. പിന്നെ എല്ലാവരും എന്നോട് ആ കഥാപാത്രം ചെയ്യണമെന്ന് തന്നെ പറഞ്ഞതോടെയാണ് സല്യൂട്ടിൽ അഭിനയിക്കാൻ തീരുമാനിച്ചത്. പിന്നീട് ആ സിനിമയിൽ അഭിനയിച്ചത് നന്നായെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.

Advertisement