പ്രതീക്ഷിക്കാതെ മമ്മൂക്ക വന്നിട്ട് നീ ത ക ർ ത്ത ടാ, തകർത്ത് കളഞ്ഞു എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; ജയറാം പറയുന്നു

109

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജയറാം. ഓർത്തിരിക്കാൻ ഒത്തിരി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിൽ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.

Advertisements

ഒരു കാലത്ത് മലയാള പ്രേക്ഷകരുടെ ജനപ്രിയ നടൻ കൂടിയായിരുന്നു ജയറാം. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയാണ് ജയറാം സിനിമാ ലോകത്തിലേയ്ക്ക് എത്തിയത്. 1988ൽ പി പത്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ നായകനായി തന്നെയാണ് ജയറാം എത്തിയത്.

Also read; ഞാൻ അദ്ദേഹത്തിന് കരൾ പകുത്ത് നൽകാൻ തയ്യാറായിരുന്നു, പക്ഷ അതു സമ്മതിക്കാതെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: വേദനയോടെ നെടുമുടി വേണുവിന്റെ ഭാര്യ സുശീല

പിന്നീട് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കണ്ണുനിറയ്ക്കുന്നതുമായ ഒരുപാട് നല്ല കഥാപാത്രങ്ങൾ നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചു. എന്നാൽ കഴിഞ്ഞ കുറേകാലമായി മലയാള സിനിമാ ലോകത്ത് ഒരു ഓളം സൃഷ്ടിക്കാൻ കഴിയാതെ പോയ നടൻ കൂടിയാണ് ജയറാം. എങ്കിലും താരം ഗംഭീര മേക്കോവർ നടത്തി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോൾ ചരിത്രം പറയുന്ന പൊന്നിയിൽ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് നടൻ ജയറാമും.

അടുത്തിടെ, പൊന്നിയിൻ സെൽവന്റെ’ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ ജയറാം അവതരിപ്പിച്ച ചെറിയ മിമിക്രിയാണ് സോഷ്യൽമീഡിയയിൽ തരംഗം തീർക്കുന്നത്. സംവിധായകൻ മണിരത്‌നത്തിനെയാണ് മിമിക്രി ചെയ്തത്. രജനികാന്ത്, പ്രഭു, ഐഷ്വര്യ റായി, കാർത്തി, തൃഷ, എ ആർ റഹ്മാൻ തുടങ്ങി നിരവധി പ്രമുഖൻ ജയറാമിന്റെ ഈ വീഡിയോ കണ്ട് ചിരിച്ചിക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ നിരവധി പ്രമുഖർ താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ വൈറലാകുന്ന ആ വീഡിയോയെ കുറിച്ച് സംസാരിക്കുകയാണ് താരം.

Also read; ഇത്ര സിനിമകൾ ചെയ്തിരിക്കും എന്ന് ഞാൻ ആർക്കും വാക്ക് കൊടുത്തിട്ടൊന്നുമില്ല, എന്താ സിനിമയൊന്നും ഇല്ലേ എന്ന് കുത്തി ചോദിക്കുന്നവർക്ക് നമിതാ പ്രമോദിന്റെ കിടിലൻ മറുപടി

വീഡിയോ ഹിറ്റായതോടെ ഇപ്പോൾ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്ന ആവശ്യമാണ് കടുതലും ഉയരുന്നതെന്ന് താരം പറയുന്നു. അങ്ങനെ പരിപാടികൾ കഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോൾ എത്തിയ മമ്മൂക്ക ഓടി വന്ന് കെട്ടിപ്പിടിച്ച് ത ക ർ ത്തടാ ത ക ർ ത്തു ഇന്നലെ നീ തകർത്തു മറിച്ചുവെന്ന് പറഞ്ഞതായി ജയറാം പറയുന്നു.

അങ്ങനെ അഭിനന്ദനം ഒക്കെ അറിയിച്ച് റൂമിൽ എത്തിയപ്പോൾ അവിടെയും ആ വീഡിയോ കണ്ട് മമ്മൂക്ക ഇരുന്ന് ചിരിക്കുകയായിരുന്നുവെന്നും ജയറാം വെളിപ്പെടുത്തി. ഐശ്വര്യ റായിയും തന്നെ അഭിനന്ദിച്ചുവെന്നും ജയറാം പറയുന്നു.

Advertisement