തകർത്തല്ലോ മുത്തേ എന്ന് നിവിൻ പോളി, അഭിനന്ദനവുമായി ചാക്കോച്ചൻ: കേരളത്തിന്റെ അസറുദീനെ നെഞ്ചേറ്റി താരലോകം

73

കഴിഞ്ഞ ദിവസം നടന്ന സയിദ് മുഷ്താഖ് അലി ടി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനവുമായി യുവ സൂപ്പർതാരങ്ങളായ നിവിൻ പോളിയും കുഞ്ചാക്കോ ബോബനും. മാച്ചിൽ എന്തൊരു പെർഫോമൻസായിരുന്നു എന്നാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്.

അഭിനന്ദനങൾ, കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയശില്പിയായ അസറൂദ്ദീൻ എന്നായിരുന്നു ചാക്കോച്ചൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ബാറ്റ്സ്മാനായി പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് നിവിൻ പോളി. സയിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയമാണ് നേടിയിരിക്കുന്നത്.

Advertisements

മുംബൈ ഉയർത്തിയ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വെറും 15.5 ഓവറിൽ കേരളം മറി കടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ വിജയ ശിൽപ്പി. 54 പന്തിൽ പുറത്താവാതെ 137 റൺസാണ് അസ്ഹറൂദ്ദീൻ നേടിയത്.

പേരുകേട്ട മുംബൈ ബൗളർമാരെ അടിച്ചു പരത്തിയ അസ്ഹറുദ്ദീനൊപ്പം നായകൻ സഞ്ജു സാസംണും (12 പന്തിൽ 22 റൺസ്), റോബിൻ ഉത്തപ്പയും (33) കൂടി ചേർന്നതോടെ കേരളം അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

54 പന്തുകൾ നേരിട്ട അസ്ഹറുദ്ദീൻ 9 ഫോറുകളും 11 സിക്‌സറുകളുമാണ് അടിച്ചു കൂട്ടിയത്. സയിദ് മുഷ്താഖ് അലി ടി20 ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ്. 253.70 സ്‌ട്രൈക്ക റേറ്റിലായിരുന്നു ബാറ്റിംഗ്. ടി.യു ദേശ്പാണ്ഡ്യ, ഡിഎസ് കുൽക്കർണി, ശിവം ദുബൈ തുടങ്ങിയ ഇന്ത്യൻ താരങ്ങളും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

Advertisement