ആത്മാക്കളുമായി സംസാരിക്കാൻ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു: വെളിപ്പെടുത്തലുമായി നടിയുടെ അമ്മ ശ്രീദേവി

323

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ മോനിഷ സ്ഥിരമായി ഓജോബോർഡ് കളിക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ ശ്രീദേവി. ഞാനും മകളും ചേർന്ന് ഓജോ ബോർഡ് കളിക്കുമായിരുന്നു. മോനിഷ ചെയ്യുമ്പോൾ ബോർഡിൽ കോയിൻ ഒക്കെ നീങ്ങുമായിരുന്നു.

Advertisements

Also Read
ഇച്ചാക്ക ഒരു തീരുമാനം എടുത്താൽ ആരെത്ര നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല, എന്നാൽ ഞാൻ അങ്ങനെയല്ല: മോഹൻലാൽ

എന്നാൽ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് എനിക്ക് അറിയില്ല. ആത്മാക്കളുമായി സംസാരിക്കാൻ മോനിഷയ്ക്ക് വലിയ ഇഷ്ടമായിരുന്നു. പണ്ട് ഓജോ ബോർഡ് കളിക്കുന്നതിനിടെ മോനിഷ പറഞ്ഞു അമ്മ മരിച്ചു കഴിഞ്ഞാൽ, ഞാനിങ്ങനെ വിളിച്ചാൽ വരുമോ? പിന്നേ. വേറെ പണിയില്ലെന്ന് മറുപടി.

പക്ഷേ, അവൾ പറഞ്ഞു, അമ്മ വിളിച്ചാൽ ഏതു ലോകത്തു നിന്നും ഞാൻ വരും. കുറച്ചു ദിവസത്തിനകം, ചേർത്തലയിലുണ്ടായ കാർ അപകടത്തിൽ മകൾ മരിച്ചു. മരിക്കുന്നതിനു ഒരാഴ്ച മുൻപ് കണ്ണു ദാനം ചെയ്യണമെന്ന ആഗ്രഹം മോനിഷ പറഞ്ഞപ്പോൾ വഴക്കു പറഞ്ഞിരുന്നു.

കാറിന്റെ ഡോറിലിടിച്ച് തലയോട്ടി തകർന്നുള്ള ആ മരണത്തിന്റെ ഭീകരതയിൽ പക്ഷേ, കണ്ണുകൾ ദാനം ചെയ്യാനായില്ല. പകരം 2013 ജനുവരിയിൽ പിഎൻ ഉണ്ണി മരിച്ചപ്പോൾ, കണ്ണുകൾ ദാനം ചെയ്ത് മോനിഷയുടെ ആഗ്രഹം നിറവേറ്റി പ്രമുഖ മാധ്യമത്തോട് ശ്രീദേവി പറയുന്നു.

Also Read
എന്റെ സ്നേഹമേ, നിങ്ങൾ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും: ഒരാളുടെ കൈയ്യിൽ പിടിച്ച് പ്രണയാതുരയായി സനൂഷ, ഇതാണോ കാമുകൻ എന്ന് ആരാധകർ

Advertisement