ലോട്ടറി സർക്കാർ നടത്തുന്ന കൊള്ളയെന്ന് പറഞ്ഞ് നടന്ന അനൂപ് ബംപർ എടുത്തത് മകന്റെ കുടുക്ക പൊട്ടിച്ച്; കോടീശ്വരന്റെ ഇരട്ടതാപ്പ് തുറന്ന് കാണിച്ച് ഫേസ്ബുക് പോസ്റ്റ്, കുറിപ്പ് മുക്കി ഓടി കോടീശ്വരൻ

519

ഒരു സാധാരണക്കാരന്റെ ജീവിതം അടിമുടി മാറ്റുന്ന ഒന്നാണ് കേരള സംസ്ഥാന ലോട്ടറി. ജീവിതം താറുമാറായി എന്ന് ചിന്തിക്കുന്നവന്റെ പ്രതീക്ഷകൾ കൂടിയാണ് ലോട്ടറി. അങ്ങനെ ഒരുപാട് ജീവിതങ്ങൾ ആണ് മാറി മറിഞ്ഞിട്ടുള്ളത്. ജപ്തി ഭീഷണിയിൽ നിൽക്കുന്ന ഒരുപാട് പേരിലേക്ക് ഭാഗ്യം ഒഴുകി എത്തിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒറ്റ നിമിഷം കൊണ്ട് ജീവിതം അടിമുടി മാറിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശി അനൂപ്.

Advertisements

ഓട്ടോ ഡ്രൈവറായ അനൂപിനെ കോടിപതിയാക്കി മാറ്റിയത് ഇത്തവണത്തെ ഓണം ബംപറാണ്. 25 കോടി രൂപയുടെ അവകാശിയായി മാറിയിരിക്കുകയാണ് അനൂപ്. ഇപ്പോഴും കോടികൾ കൈകളിൽ എത്തിയതിന്റെ അമ്പരപ്പ് ഇനിയും അനൂപിനും കുടുംബത്തിനും മാറിയിട്ടില്ല. നിരവധി പേരാണ് അനൂപിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് വീടുകളിലേയ്ക്ക് എത്തുന്നത്. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. പൈസ കിട്ടാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അനൂപ്.

Also read; പല ഏട്ടന്മാരെയും ഉണ്ടാക്കി എങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിലെ ഏട്ടന്‍ ആയിരുന്നില്ല ആ ചിത്രത്തിലേത്; സിദ്ദിഖ് പറയുന്നത് കേട്ടോ?

25 കോടി അടിച്ചതിൽ 15 കോടിയോളം രൂപയാണ് അനൂപിന് ലഭിക്കുന്നത്. ടാക്‌സും മറ്റുള്ളവയും കുറച്ച് 15 കോടി രൂപയ്ക്ക് അടുത്താണ് അനൂപിന്റെ കൈകളിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ കോടീശ്വരന് ഭാഗ്യത്തോടൊപ്പം ഒരു നിർഭാഗ്യവും സംഭവിച്ചിരിക്കുകയാണ്. കാരണമായതാകട്ടെ അനൂപ് വർഷങ്ങൾക്ക് മുൻപ് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും. ബിജെപി അനുഭാവിയാണ് അനൂപ് എന്ന് ഈ കുറിപ്പിലൂടെ വ്യക്തമാണ്.

സർക്കാരിനെ എതിർത്താണ് അനൂപിന്റെ ഫേസ്ബുക്കിൽ നിരവധി കുറിപ്പുകൾ എത്തിയിട്ടുള്ളത്. ലോട്ടറിയെയും മദ്യത്തെയും ട്രാഫിക് നിയമ ലംഘകർക്കുള്ള പിഴയും എല്ലാം ചോദ്യം ചെയ്തുള്ള കുറിപ്പ് സോഷ്യൽമീഡിയ കുത്തിപ്പൊക്കിയതോടെയാണ് അനൂപിന് തിരിച്ചടിയായത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമങ്ങളിലെ പിഴയും എല്ലാംകൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് അനൂപ് പറഞ്ഞത്. വിമർശിച്ച ആ ലോട്ടറി തന്നെ ഭാഗ്യം നൽകി.

ഇതോടെ പഴയ കുറിപ്പും പൊന്തിവന്നു. സംഭവം വൈറലായതോടെ കുറിപ്പ് അനൂപ് മുക്കുകയും ചെയ്തു. ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുകയാണ് ലോട്ടറിയെ വിമർശിച്ച അനൂപിന്റെ കൈകളിലേയ്ക്ക് എത്തുന്നത്. വിധിയുടെ വിളയാട്ടമെന്നാണ് ഈ ഭാഗ്യത്തെ ജനങ്ങളും നോക്കി കാണുന്നത്. ഓട്ടോ ഡ്രൈവറായ അനൂപ് ജോലിക്കായി മലേഷ്യയിലേയ്ക്ക് പോകാൻ ഒരുങ്ങവെയാണ് ഭാഗ്യം അനൂപിനെ തേടിയെത്തിയത്.

Also read; തനിച്ച് വന്ന് കിടന്നപ്പോള്‍ അരികില്‍ ഒരു സ്ത്രീ വന്നു കിടന്നു; ഭാര്യ ആണെന്ന് കരുതി ഞാന്‍ കെട്ടിപ്പിടിച്ചു; എന്നാല്‍ സത്യം അതായിരുന്നില്ല; ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ബംപർ ലോട്ടറി എടുക്കാൻ പൈസ തികയാതെ വന്നപ്പോൾ മകന്റെ കുടുക്ക പൊട്ടിച്ചാണ് പൈസ ഒപ്പിച്ചതെന്ന് അനൂപ് പറഞ്ഞിരുന്നു. പണം എവിടെയൊക്കെ ഇൻവെസ്റ്റ് ചെയ്യണമെന്ന നിർദ്ദേശം പലരും നൽകുന്നുണ്ടെന്നും അനൂപ് പറയുന്നു. ലഭിക്കുന്ന പണം മുഴുവനും ചെലവാക്കുകയില്ലെന്നും സംരക്ഷിക്കാൻ വേണ്ടത് ചെയ്യുമെന്നും കോടിപതി പറഞ്ഞു. പിന്നീട് മറ്റ് കാര്യങ്ങൾ ചിന്തിക്കുകയൊള്ളൂവെന്നും അനൂപ് കൂട്ടിച്ചേർത്തു. തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെയും മകന്റെയും ഭാഗ്യം കൂടിയാണ് ഈ ബംപർ എന്ന് അദ്ദേഹം പറഞ്ഞു.

Advertisement