കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചില്ലെന്ന കാരണം കാണിച്ച് ഉടമയ്ക്ക് പിഴ ; പൊലീസിന്റെ നോട്ടീസ് കണ്ട് ഞെട്ടി ഉടമ

61

കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചില്ലെന്ന കാരണം കാണിച്ച് ഉടമയ്ക്ക് നോട്ടീസ് പോലീസ് അയച്ചു.

തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്താണ് പോലീസിന്റെ നോട്ടീസ് കണ്ട് ഞെട്ടിയത്. കാറോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കണോ എന്നാണ് രജനീകാന്ത് ചോദിക്കുന്നത്. 500 രൂപയാണ് കാറിനകത്ത് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴയിട്ടത്.

Advertisements

ALSO READ

ട്രെയിലർ കാണിച്ചുതരാം എന്ന് പറഞ്ഞ് മുൻ ഭാര്യയെ കുറിച്ചുള്ള ഒരു ശബ്ദ സന്ദേശം പുറത്ത് വിട്ട് ബാല : വൈറലായി വോയസ് ക്ലിപ്പ്

ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചെന്നുമാണ് നോട്ടീസിൽ പറയുന്നുണ്ട്. KL21L0147 എന്ന നമ്പറിലുള്ള കാറിന്റെ ഉടമയാണ് രജനീകാന്ത്. ശ്രീകാര്യം ചെക്കാലമൂട് നടന്ന സംഭവമാണിതെന്ന് കാണിച്ചാണ് നോട്ടീസ്. നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്.

ALSO READ

നീ നാട്ടിൽ പ്രേമിയ്ക്കാത്ത ഏതേലും പെൺകുട്ടികൾ ഉണ്ടെങ്കിൽ വിവാഹം ചെയ്‌തോളാൻ ഡാഡി പറഞ്ഞു ; അങ്ങിനെ കറങ്ങി തിരിഞ്ഞ് റാണിയിലേയ്‌ക്കെത്തി : വൈറലായി രാജാസാഹിബിന്റെ ശൈശവ വിവാഹം

നോട്ടീസ് കിട്ടി 30 ദിവസത്തിനകം നേരിട്ടോ ചലാൻ വഴിയോ ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിൽ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും പറയുന്നു.

വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ ഉണ്ട്. കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ് എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പൊലീസ് തന്നെ പറഞ്ഞുവത്രെ.

Advertisement