Home Entertainment

പാടാത്ത പൈങ്കിളി സീരിയലിൽ നിന്നും അനു പുറത്ത്, അവന്തികയായി മറ്റൊരു നടിയെത്തി, മോശമായി പോയി വഴക്കുണ്ടാക്കി പോയതാണോ എന്ന് ആരാധകർ

1898

മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട സീരിയലാണ് പാടാത്ത പൈങ്കിളി എന്ന പരമ്പര. കൺമണി എന്ന പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര മികച്ച പ്രേക്ഷകാഭിപ്രായം ആണ് നേടിയെടുക്കുന്നത്. അതേ സമയം ഈ പരമ്പരയിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങൾ ഓരോന്നായി ഇപ്പോൾ സീരിയൽ വിട്ടു പോവുകയാണ്.

മാസങ്ങൾക്ക് മുൻപാണ് പാടാത്ത പൈങ്കിളിയിലെ നായകനായി അഭിനയിച്ചിരുന്ന സൂരജ് സണിന് പകരം മറ്റൊരു നായകൻ വന്നത്. ഇപ്പോഴിതാ പാടാത്ത പൈങ്കിളിയിൽ നിന്നും നടി അനുവും പിന്മാറിയിരിക്കുകയാണ്. പകരം മറ്റൊരാൾ സീരിയലിൽ വന്നു കഴിഞ്ഞു. ഫ്‌ളവേഴ്‌സ്ിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിലൂടെ ജനപ്രീതി നേടിയ അനുവാണ് പാടാത്ത പൈങ്കിളിയിലെ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

Advertisements

എന്നാൽ പെട്ടെന്നുള്ള നടിയുടെ പിന്മാറ്റം ആരാധകരെയും നിരാശയിലാക്കിരിക്കുകയാണ്. പരമ്പരയിൽ നിന്നും സൂരജ് സൺ മാറിയപ്പോൾ തന്നെ വലിയ വിമർശനങ്ങളാണ് പ്രേക്ഷകർ ഉന്നയിച്ചിരുന്നത്. ഇപ്പോൾ അനു കൂടി പോയതോടെ സീരിയൽ കാണുന്നത് തന്നെ നിർത്തുമെന്നാണ് പുതിയതായി പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലൂടെ ആരാധകർ പറയുന്നത്.

Also Read
കാറിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വച്ചില്ലെന്ന കാരണം കാണിച്ച് ഉടമയ്ക്ക് പിഴ ; പൊലീസിന്റെ നോട്ടീസ് കണ്ട് ഞെട്ടി ഉടമ

സൂരജേട്ടനും ഇല്ല അവന്തികയും ഇല്ല. പാടാത്ത പൈങ്കിളിയിൽ ഉണ്ടായിരുന്ന നല്ല കഥാപാത്രങ്ങൾ ഇവർ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇവരെ ആയിരുന്നു. അടുത്ത വർഷത്തെ ഓസ്‌കാർ നേടാൻ അർഹതയുള്ള ഒരേയൊരു സീരിയൽ. മനീഷ ചേച്ചി കൂടെ പോയാൽ പിന്നെ ഈ സീരിയൽ കാണാണ്ടായിരുന്നു. ഓരോരുത്തരായി മാറി കൊണ്ടിരിക്കുന്നു. അവസാനം സീരിയലിന്റെ പേരും മറ്റുമോ എന്ന് കണ്ടറിയാം.

ആ പഴയ അവന്തികയാണ് നല്ലത്. നല്ല സ്വഭാവം ആയിരുന്ന അവന്തിക മാറിയതിനൊപ്പം കഥാപാത്രത്തിനും മാറ്റം വരുമെന്നാണ് ചിലർ പറയുന്നത്. സൂരജ് മാറിയത് മുതൽ സീരിയൽ കാണുന്നത് നിർത്താൻ തീരുമാനിച്ചതായിരുന്നു. അവന്തികയും കൂടി മാറിയാൽ ഇനി ഞാൻ ഈ സീരിയൽ കാണില്ല. തമിഴിൽ സംപ്രേക്ഷണം ചെയ്തിരുന്നത് പോലെ ആയിരുന്നെങ്കിൽ കൂടെവിടെയും, സാന്ത്വനവും പോലെ പാടാത്ത പൈങ്കിളിക്കും ഫാൻസ് കൂടിയേനെ.

വന്ന് വന്ന് സീരിയൽ ദുരന്തം ആവുകയാണ്. അവന്തിക മാറി. ഇനി കണ്മണി കൂടി അങ്ങോട്ട് മാറ്റിയാൽ മതി. അതോടെ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഈ സീരിയൽ നിർത്തി വീട്ടിലിരിക്കാം അതാണ് നല്ലത്. അമ്മയറിയാതെ സീരിയലിൽ ഇതുപോലെ അമ്പാടി മാറിയിരുന്നു. എങ്കിലും പ്രേക്ഷകരുടെ കൂടെ അഭിപ്രായം കണക്കിലെടുത്ത് തിരിച്ചു കൊണ്ടു വന്നു. അതു പോലെ സൂരജേട്ടനെയും തിരിച്ചു കൊണ്ടു വരണമായിരുന്നു.

മറ്റ് ഏതൊക്കെ കഥാപാത്രങ്ങൾ മാറിയാലും നായികയും നായകനുമൊക്കെ മാറുന്നത് ഒരു സീരിയലിനെ കൊല്ലുന്നതിന് സമാനമാണ്. ഇപ്പോൾ അനുകുട്ടിയും പോയി. ഇനി ഈ സീരിയൽ കൂടി അങ്ങ് നിർത്തണം അതായിരിക്കും നല്ലതെന്ന് മറ്റ് ചില ആരാധകർ പറയുന്നു. അതേ സമയം പാടാത്ത പെങ്കിളിയിൽ നിന്ന് വന്ന പ്രൊമോയിൽ പറയുന്നത് പ്രകാരം അനു ചേച്ചി സുന്ദരി അല്ലായിരുന്നോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

Also Read
ട്രെയിലർ കാണിച്ചുതരാം എന്ന് പറഞ്ഞ് മുൻ ഭാര്യയെ കുറിച്ചുള്ള ഒരു ശബ്ദ സന്ദേശം പുറത്ത് വിട്ട് ബാല : വൈറലായി വോയസ് ക്ലിപ്പ്

അവന്തിക ആളാകെ മാറി. പഴയ രൂപം മാറ്റി അവൾ കൂടുതൽ സുന്ദരിയായി എന്നാണ് പ്രൊമോയിൽ പറയുന്നത്. അതിനർഥം അനു സീരിയലിൽ നിന്ന് വഴക്കുണ്ടാക്കി പോയതാണോ എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളും കമന്റുകളായി വരുന്നുണ്ട്. ഏഷ്യാനെറ്റിലെ ഒരു സീരിയലിൽ അഭിനയിക്കാൻ താൻ ആഗ്രഹിച്ചിരുന്നതാണെന്നും പാടാത്ത പൈങ്കിളി യിലൂടെ അത് സാധിച്ചപ്പോൾ തന്റെ സ്വപ്നം സഫലമായെന്നും അനു മുൻപ് പറഞ്ഞിരുന്നു.

അങ്ങനെ പറഞ്ഞൊരാൾ പിന്മാറിയതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകർ. അതേ സമയം ഏഷ്യാനെറ്റിലെ സീരിയലു കളിൽ നിന്ന് താരങ്ങൾ മാറി മറ്റ് ചിലർ വരുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. കുടുംബവിളക്ക് സീരിയലിൽ ശീതളായി അഭിനയിക്കുന്ന അമൃത ദിവസങ്ങൾക്ക് മുൻപാണ് പോയത്. പുതിയ ശീതൾ വരികയും ചെയ്തു.

ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സിരിയലിൽ നിന്നും ശീതൾ മാറുന്നത്. നേരത്തെ കുടുംബ വിളക്കിൽ നിന്നും നടൻ ശ്രീജിത് വിജയിയും പിൻമാറിയിരുന്നു.

Advertisement