എളമക്കരയിൽ പതിമൂന്നുകാരിയെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചത് ഒരു വർഷം, ഒത്താശ ചെയ്തത് അമ്മ; അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

18

കൊച്ചി: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ. പീഡന വിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്.

കേസിൽ വൈപ്പിൻ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisements

കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞില്ലെന്ന് എസ്‌ഐ പിടി ബിജോയ് പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

വനിത പോലീസെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തു. പെൺകുട്ടിയെ മുത്തച്ഛന്റെയും മുത്തശിയുടെയും സംരക്ഷണയിൽ വിട്ടു.

അറസ്റ്റിലായ അമ്മയേയും രണ്ടാനച്ഛനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement