രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ട് പെൺമക്കളുമായി കാമുകനൊപ്പം കടന്ന യുവതി മകളെ മദ്യം കുടിപ്പിച്ചു, അബോധാവസ്ഥയിലായ പതിനൊന്ന്കാരി ആശുപത്രിയിൽ, കായംകുളത്ത് നടന്നത് ഇങ്ങനെ

24

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾക്കൊപ്പം കാമുകന്റെ കൂടെ കടന്ന യുവതി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലായ മകളുമായി ആശുപത്രിയിൽ എത്തിയപ്പോൾ അറസ്റ്റിലായി.

കായംകുളം സ്വദേശിയായ 34 കാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisements

ഇവരും കാമുകനും ചേർന്ന് 11 കാരിയെയാണ് മദ്യം കുടിപ്പിച്ചത്. രണ്ടാമത്തെ ഭർത്താവിനെ ഉപേക്ഷിച്ചാണ് യുവതി രണ്ട് മക്കളുമായി കാമുകനൊപ്പം ഒളിച്ചോടിയത്.

യുവതിയെയും മക്കളെയും കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കായംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മകൾക്ക് മദ്യം നൽകിയത്.

തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവർ ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്.

ആർഡിഒ മുമ്പാകെ ഹാജരാക്കിയ യുവതിയെ ജാമ്യത്തിൽ വിട്ടു. തുടർന്ന് മകളെ കൂട്ടിക്കൊണ്ടുപോകാനായി ഇവർ ആശുപത്രിയിൽ എത്തിയതറിഞ്ഞ് ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി.

ഇവർക്കൊപ്പം വിട്ടാൽ കുട്ടികൾ സുരക്ഷിതരായിരിക്കില്ലെന്നതിനാൽ ചൈൽഡ് വെൽഫെയർ ഓഫീസർ ഷെറിൻ കെന്നടി, ജില്ലാ ശിശുക്ഷേമ സമിതിയംഗം എ.എൻ.പുരം ശിവകുമാർ എന്നിവർ ഇടപെട്ട് കുട്ടികളെ മായിത്തറയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.

Advertisement