മലയാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടി എം.എ.യൂസഫലി

27

ദുബായ്: 5,000 മലയാളികള്‍ക്ക് അടുത്തവര്‍ഷം( 2018) അവസാനത്തോടെ പുതുതായി ജോലി ലഭിക്കെമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെയായിരിക്കും ജോലി നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക മേഖല പുതിയ ഊര്‍ജത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. വന്‍ മുതല്‍ മുടക്കുള്ള വലിയ പദ്ധതികള്‍ നടപ്പിലാകുന്നുമുണ്ട്. ഐടി, ടൂറിസം അനുബന്ധ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരും നാളുകളില്‍ ഇതിലൂടെ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.

Advertisements
Advertisement