കെഎം മാണി അന്തരിച്ചു: അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

11

കൊച്ചി: ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി അന്തരിച്ചു.

ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞിരുന്നു.

Advertisements

വൈകട്ട് 4.50 ഓടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെഎം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കെഎം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാള്‍ 20 ശതമാനത്തോളം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

പക്ഷേ പെട്ടെന്ന് സ്ഥിതി വഷളാവുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മരണസമയത്ത് മാണിക്കൊപ്പമുണ്ടായിരുന്നു.

ഏറ്റവുമധികം കാലം എംഎല്‍എ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി (23 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ (12) അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി (13 തവണ), ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതിന്റെ (ഏഴ്) റെക്കോഡ് എന്നിവ അദ്ദേഹത്തിനാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും നിയമവകുപ്പും കൈകാര്യം ചെയ്ത മന്ത്രി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ തുടങ്ങിയ റെക്കോഡുകള്‍ കെ.എം മാണിക്കു സ്വന്തമാണ്.

മാണിയുടെ മണ്ഡലമായ പാലായ്ക്ക് ഒരു പ്രത്യേകതയുമുണ്ട്. 1964ല്‍ മണ്ഡലം രൂപീകൃതമായശേഷം മറ്റാരും അവിടെനിന്നു നിയമസഭയിലെത്തിയിട്ടില്ല

Advertisement