നടി പ്രീതി സിന്റയ്ക്ക് മുന്‍ കാമുകന്റെ വിമാനത്തില്‍ വിലക്ക്: യാത്ര ചെയ്യാനെത്തിയ നടിയെ വിമാനത്തില്‍ കയറ്റിയില്ല

21

ബോളിവുഡ് താര സുന്ദരി പ്രീതി സിന്റയ്ക്ക് മുന്‍ കാമുകന്റെ ഉടമസ്ഥതയില്‍ ഉള്ള വിവാമത്തില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. നടി പ്രീതിയും വ്യവസായി നെസ് വാഡിയയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു.

നിലവില്‍ കിങ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥരാണ് ഇവര്‍. എന്നാല്‍ 2014 ല്‍ പ്രീതി വാഡിയയ്‌ക്കെതിരെ കേസ് നല്‍കി.

Advertisements

വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രീതി പരാതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് പ്രീതി സിന്റ. നെസ് വാഡിയയുമായുള്ള പ്രണയം ഒരുകാലത്ത് വന്‍ചര്‍ച്ചയായി മാറിയിരുന്നു.

അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പൊതുപരിപാടികളിലും ഐപിഎല്‍ മത്സരങ്ങള്‍ക്കുമൊക്കെയായി ഒരുമിച്ചെത്തിയപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണവും ശക്തമാവുകയായിരുന്നു. എന്നാല്‍ 2014 ലാണ് ആ പ്രചാരണത്തിന് അവസാനമായത്.

നടി പ്രീതിയും വ്യവസായി നെസ് വാഡിയയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു . നിലവില്‍ കിങ് ഇലവന്‍ പഞ്ചാബ് ടീമിന്റെ സഹ ഉടമസ്ഥരാണ് ഇവര്‍. എന്നാല്‍ 2014 ല്‍ പ്രീതി വാഡിയയ്‌ക്കെതിരെ കേസ് നല്‍കി.

വാഡിയ തന്നെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് പ്രീതി പരാതി നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത വാഡിയ സഹ ഉടമസ്ഥനായി ഇരിക്കുന്ന വിമാന കമ്പനിയായ ഗോ എയറില്‍ യാത്ര ചെയ്യുന്നതില്‍ നിന്ന് പ്രീതിയെ വിലക്കിയെന്നാണ്. ഇത് തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണെന്നും തങ്ങള്‍ക്കെതിരേ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗോ എയര്‍ വ്യക്തമാക്കി.

സംഭവ ദിവസം രാവിലെ 8:30 ന് മുന്‍പ് ബോര്‍ഡിങ് പാസ് വാങ്ങേണ്ടിയിരുന്ന പ്രീതി വൈകിയാണ് എത്തിയതെന്നും താരത്തിനു ബോര്‍ഡിങ് പാസ് നിഷേധിക്കുകയും ചെയ്തു.

ഇത് നടി ചോദ്യം ചെയ്തപ്പോള്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും വാഡിയ ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എന്നാല്‍ വാഡിയയുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണമാണ് നടിക്ക് യാത്ര നിഷേധിച്ചതെന്ന തരത്തില്‍ പ്രചാരം ശക്തമായതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Advertisement