തേച്ച കാമുകിയുടെ അശ്ലീല ചിത്രങ്ങൾ യുവതിയുടെ പിതാവിന് അയച്ച് കൊടുത്തു, കൊല്ലംകാരനായ യുവാവിന് എട്ടിന്റെ പണികിട്ടി

35

കൊല്ലം: കാമുകിയായിരുന്ന ഡൽഹി സ്വദേശിനിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അവരുടെ പിതാവിന് അയച്ചുകൊടുത്ത സംഭവത്തിൽ കൊല്ലം സ്വദേശി അറസ്റ്റിലായി.

മുണ്ടയ്ക്കൽ ടി.എൻ.ആർ.എ നഗർ 129ൽ അഖിൽ അജയെയാണ് (29) ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അറസ്റ്റ്.

Advertisements

ഡൽഹിയിൽ ജോലി ചെയ്യവെ അഖിൽ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധം തെറ്റിയതോടെ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയായിരുന്നു.

സംഭവം അറിഞ്ഞ യുവതി തന്നെ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ അഖിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ കോടതി വാറണ്ടുമായി എത്തിയ ഡൽഹി പോലീസ് അഖിലിനെ അറസ്റ്റ് ചെയ്തു.

രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി ഡൽഹിയിലേക്ക് കൊണ്ടുപോയി.

Advertisement