പക് കൊണ്ട് പരിക്കേറ്റു, മിയ ഖലീഫയുടെ മാറിടത്തിൽ ശസ്ത്രക്രിയ: ആരാധകരെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

359

ലോസാഞ്ചലസ്: ലോകപ്രശസ്ത നീലച്ചിത്രതാരം മിയ ഖലീഫ തന്റെ മാറിട ശസ്ത്രക്രിയയുടെ വീഡിയോ പുറത്തുവിട്ടു.

പക് (ഐസ് ഹോക്കിയിൽ പന്തായി ഉപയോഗിക്കുന്ന റബ്ബർ ഡിസ്‌ക്) കൊണ്ട് പരിക്കേറ്റതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ.

Advertisements

മത്സരത്തിന്റെ കമന്ററി പറഞ്ഞുകൊണ്ടിരിക്കെയാണ് അപകടം പറ്റിയത്. എൺപതുകിലോമീറ്റർ വേഗത്തിൽ പാഞ്ഞെത്തിയ പക് മിയയുടെ മാറിടത്തിൽത്തന്നെ കൊണ്ടു.

വേദനകൊണ്ട് പുളഞ്ഞെങ്കിലും എല്ലാം സഹിച്ചു. പക്ഷേ, കുറച്ചുകഴിഞ്ഞതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലെത്തി.

പക് കൊണ്ടഭാഗത്ത് നീരും വേദനയും കടുത്തു. നേരത്തെ പലതവണ മാറിട വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് മിയ വിധേയയായിരുന്നു. ചെറിയ അണുബാധയുണ്ടായാൽ മതി സ്ഥിതി ഗുരുതരമാകും.

ഒരു പക്ഷേ, മാറിടം തന്നെ നീക്കം ചെയ്യേണ്ടിവരും. ഈ സാഹചര്യത്തിലാണ് ശസ്ത്രക്രിയക്ക് വധേയയാവാൻ തീരുമാനിച്ചത്.

ലോസാഞ്ചലസിലെ പ്രമുഖ പ്‌ളാസ്റ്റിക് സർജനായ ജെ കാൽവെർട്ടായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ശസ്ത്രക്രിയ കഴിഞ്ഞ് വച്ചുകെട്ടുമായി ആശുപത്രിയിൽ കഴിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ദൃശ്യങ്ങൾ പങ്കുവച്ചതെന്നാണ് മിയ പറയുന്നത്. നൂറുകണക്കിനുപേരാണ് ഇവ കണ്ടത്.

അശ്ലീല സിനിമകളിലും മോഡലിംഗ് രംഗത്തും ഇരുപത്താറുകാരിയായ മിയ കിടലോൽക്കിടിലമാണ്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു മിയ ജനിച്ചത്.

പഠിച്ചതും വളർന്നതും അമേരിക്കയിലാണ്.പതിനെട്ടാം വയസിൽ ഒരു അമേരിക്കക്കാരനെ വിവാഹം കഴിച്ചു. അതോടെ മിയാമിയിലേക്ക് താമസം മാറ്റി.

ഇരുപത്തിയൊന്നാം വയസിലാണ് മിയ അശ്ലീലചലച്ചിത്രരംഗത്തേക്ക് കടന്നത്. പ്രമുഖ അശ്ലീല വെബ്സൈറ്റായ പോൺഹബ്ബ് 2014ലെ മികച്ച അശ്ലീലചലച്ചിത്രനായികയായി തിരഞ്ഞെടുത്തിരുന്നു.

പോൺഹബ്ബിലെ ഖലീഫയുടെ പേജ് ലക്ഷക്കണക്കിനുപേരാണ് സന്ദർശിച്ചത്. ജന്മദേശമായ ലെബനനിൽ നിന്നാണ് ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിച്ചത്.

പ്രശസ്തിയലേക്ക് കുതിക്കുന്നതിനിടെ നിരവധി വിവാദങ്ങളിലും മിയ പെട്ടിരുന്നു. ഇടയ്ക്ക് വധ ഭീഷണിയും നേരിട്ടിരുന്നു. പക്ഷേ, അതിലൊന്നിലും മിയ കുലുങ്ങിയില്ല.

Advertisement