21 കാരനെ കല്യാണം കഴിക്കാൻ 38 കാരി കൊടുത്ത വമ്പൻ ഓഫർ കേട്ടാൽ ഞെട്ടും

15050

21 കാരനെ കല്യാണം കഴിക്കാൻ 38 വയസ്സുകാരിയായ യുവതി മുന്നോട്ട് വെച്ച വമ്പൻ ഓഫർ കേട്ടാൽ ആരായാലും ഒന്ന് അമ്പരന്ന് പോകും. സ്ത്രീധനമായി 5 മില്ല്യൺ യുവാൻ ആണ് യുവതി വരന് നൽകാമെന്ന് സമ്മതിച്ചത്.

ഇത് ഇന്ത്യൻ രൂപ ഏകദേശം 5 കോടി വരും. ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പൻ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകർഷിക്കുന്നത്. തന്നേക്കാൾ 15 വർഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തിൽ ആയിരുന്നു.

Advertisements

Also Read
കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

ഇതിനിടയിൽ യുവതി ഗർഭിണിയുമായി. ഇതിനെ തുടർന്ന് ആണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നത്. എന്നാൽ വരന്റെ വീട്ടുകാർ ഇത്രയും പ്രായമുള്ള യുവതിയും ആയുള്ള വിവാഹത്തിന് എതിർപ്പ് ആയിരുന്നു.

എന്നാൽ ഒടുവിൽ യുവതി തന്നെ സ്ത്രീധനമായി ഈ ഓഫർ മുന്നോട്ട് വെക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേർപ്പെട്ടിരുന്ന യുവതി അതിസമ്പന്ന ആയിരുന്നു. ഈ വമ്പൻ ഓഫറിന് മുന്നിൽ വരന്റെ കുടുംബത്തിന് സമ്മതിക്കാതിരിക്കാനായില്ല.

ചുവന്ന ആഡംബര കാറിൽ സ്വർണ്ണാഭരണങ്ങൾ നിറയെ അണിഞ്ഞ് വിവാഹ വേദിയിലെത്തിയ യുവതി വീണ്ടും ഏവരേയും അമ്പരപ്പിച്ചു. അതേ സമയം വിവാഹ വീഡിയോയുടെ ഏതാനും ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

Also Read
അച്ഛനെ നഷ്ടമായത് എട്ടാമത്തെ വയസ്സില്‍, പിന്നാലെ രണ്ട് സഹോദരങ്ങളും മരിച്ചു, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ അമ്മയ്ക്ക് വേണ്ടി നടിയായി ഐശ്വര്യ രാജേഷ്, ജീവിതം ഇങ്ങനെ

Advertisement