അച്ഛനെ നഷ്ടമായത് എട്ടാമത്തെ വയസ്സില്‍, പിന്നാലെ രണ്ട് സഹോദരങ്ങളും മരിച്ചു, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ അമ്മയ്ക്ക് വേണ്ടി നടിയായി ഐശ്വര്യ രാജേഷ്, ജീവിതം ഇങ്ങനെ

450

തെന്നിന്ത്യന്‍ സിനിമയില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തമിഴ് താരസുന്ദരിയാണ് നടി ഐശ്വര്യ രാജേഷ്. അഭിനയ പ്രാധാന്യം ഉള്ള നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചാണ് മലയാളികള്‍ അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയതാരമായി ഐശ്വര്യ രാജേഷ് മാറിയത്.

Advertisements

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നെ ചാനല്‍ അവതാരകയായി അവിടെ നിന്നും സിനിമയിലേക്ക് എത്തുക ആയിരുന്നു നടി. സണ്‍ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു.

Also Read: കുട്ടിയാണെന്ന പരിഗണന പോലും നല്‍കിയില്ല, മകളുടെ ഫോട്ടോ വെച്ചാണ് ആ വാര്‍ത്ത വന്നത്, വല്ലാത്ത സങ്കടം തോന്നി, തുറന്നുപറഞ്ഞ് ഗായത്രി അരുണ്‍

അവര്‍കളും ഇവര്‍കളും എന്ന 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള ഐശ്വര്യ രാജേഷിന്റെ അരങ്ങേറ്റം. ഫെര്‍സാനയാണ് താരത്തിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകള്‍ തുറന്നുപറയുകയാണ് താരം.

ഇന്ന് താനൊരു വലിയ നടിയാണ്. എന്നാല്‍ നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഇന്നത്തെ ഈ നിലയിലേക്ക് എത്തിയതെന്ന് താരം തുറന്നുപറഞ്ഞു.വളരെ പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചതെന്നും മൂന്നു ചേട്ടന്മാരുടെ സഹോദരിയാണെന്നും താരം പറയുന്നു.

Also Read: എന്തിനാണ് ആ കഥാപാത്രം ചെയ്തതെന്ന് പലരും ചോദിച്ചു, ആ ടീമിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നന്ദിയുണ്ട്, അപര്‍ണ ബാലമുരളി പറയുന്നു

തന്റെ എട്ടാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. വളരെ പോസസ്സീവായതിനാല്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ തന്നെ അഭിനയിക്കാന്‍ വിടില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. മക്കള്‍ക്ക് വേണ്ടിയാണ് താന്‍ ജീവിച്ചതെന്നും അവരെ വളര്‍ത്താന്‍ ഒത്തിരി ജോലികള്‍ ചെയ്തുവെന്നും എന്നാല്‍ രണ്ട് മക്കളെ തനിക്ക് നഷ്ടമായി എന്നും ഐശ്വര്യയുടെ അമ്മ പറയുന്നു.

മക്കള്‍ വലുതായാല്‍ കഷ്ടപ്പാടുകളെല്ലാം മാറുമെന്ന് വിചാരിച്ചു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മൂത്തമകന്‍ ജീവനൊടുക്കി. രണ്ടാമത്തെ മകന്‍ ബൈക്ക് ആക്‌സിഡന്റിലും മരിച്ചുവെന്നും രണ്ട് ആണ്മക്കളെ നഷ്ടമായ അമ്മയാണ് താനെന്നും അവര്‍ പറഞ്ഞു.

ഒത്തിരി കഷ്ടപ്പെട്ടാണ് മകള്‍ നടിയായത്. ടെലിവിഷനുകളില്‍ ചെറിയ പ്രോഗ്രാമുകളായിരുന്നു ആദ്യം ചെയ്തിരുന്നതെന്നും പലയിടത്തും പരിഹസിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ന് അറിയപ്പെടുന്ന ആഗ്രഹിച്ചത് പോലെ ഒരു നടിയായി എന്നും മകനും ജോലി ചെയ്ത് കുടുംബം നോക്കുന്നുണ്ടെന്നും താരത്തിന്റെ അമ്മ പറഞ്ഞു.

Advertisement