കംഫര്‍ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ പറ്റില്ല, എന്റെ ജീവിതം വെച്ചാണ് അവര് കളിച്ചത്, ശ്യാമാംബരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ രാമചന്ദ്രന്‍

699

മലയാള ടെലിവിഷന്‍ സീരിയല്‍ പ്രേമികളുടെ ഇഷ്ട പരമ്പരകളില്‍ ഒന്നാണ് ശ്യാമാംബരം. അടുത്തിടെയായിരുന്നു പരമ്പര ആരംഭിച്ചത്. എന്നാല്‍ മികച്ച സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

Advertisements

അതേസമയം പരമ്പരയിലെ നായകന്‍ സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇതില്‍ നിരശ പങ്കിട്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ രാമചന്ദ്രനായിരുന്നു സീരിയലിലെ നായകന്‍,

Also Read; എന്തിനാണ് ആ കഥാപാത്രം ചെയ്തതെന്ന് പലരും ചോദിച്ചു, ആ ടീമിനോട് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും നന്ദിയുണ്ട്, അപര്‍ണ ബാലമുരളി പറയുന്നു

എന്തിനായിരുന്നു സീരിയലില്‍ നിന്നും പിന്മാറിയതെന്നും സീരിയല്‍ ഇപ്പോള്‍ കാണാനേ തോന്നുന്നില്ലെന്നുമൊക്കെ ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയതെന്ന് വ്യക്തമാക്കുകയാണ് രാഹുല്‍.

പരമ്പരയില് ഉണ്ടായിരുന്നപ്പോഴുള്ളത് പോലെ തന്നെ തനിക്ക് ഇപ്പോഴും എല്ലാവരും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കല്യാണത്തിരക്കിലാണെന്നും അതിന്റെ ആവശ്യങ്ങള്‍ക്കായുള്ള ഓട്ടത്തിലായിരുന്നുവെന്നും ആര്‍ട്ടിസ്റ്റുകളും മനുഷ്യരാണെന്നും രാഹുല്‍ പറയുന്നു.

Also Read: ഞാനെന്റെ ജീവിതത്തിൽ പ്രണയിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളൂ; അവളെന്റെ ഹൃദയം തകർത്തു; കരൺ ജോഹർ

കൂടാതെ തന്റെ പേഴ്‌സണല്‍ ലൈഫ് വെച്ച് പലരും കളിച്ചു. കംഫര്ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നുവെന്നും അവിടെ നിന്നും ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement