കുട്ടിയാണെന്ന പരിഗണന പോലും നല്‍കിയില്ല, മകളുടെ ഫോട്ടോ വെച്ചാണ് ആ വാര്‍ത്ത വന്നത്, വല്ലാത്ത സങ്കടം തോന്നി, തുറന്നുപറഞ്ഞ് ഗായത്രി അരുണ്‍

554

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

Advertisements

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

Also Read: കംഫര്‍ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ പറ്റില്ല, എന്റെ ജീവിതം വെച്ചാണ് അവര് കളിച്ചത്, ശ്യാമാംബരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ രാമചന്ദ്രന്‍

അതേ സമയം ടെലിവിഷന്‍ അവതാരക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാള സിനിമയില്‍ സജീവമാവുകയാണ് ഗായത്രി. ‘എന്നാലും ന്റെളിയാ’ ആണ് ഗായത്രിയുടെ പുതിയ ചിത്രം.

ഇപ്പോഴിതാ ഓ്ണ്‍ലൈന്‍ മാധ്യമങ്ങള്‍ താന്‍ പറഞ്ഞ കാര്യം വളച്ചൊടിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഗായത്രി. മകളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ പരസ്യമായി സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ പേടിയാണെന്നും മകള്‍ ഏഴാം ക്ലാസ്സിലാണെന്നും ഗായത്രി പറഞ്ഞു.

Also Read: ഞാനെന്റെ ജീവിതത്തിൽ പ്രണയിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളൂ; അവളെന്റെ ഹൃദയം തകർത്തു; കരൺ ജോഹർ

അടുത്തിടെ ഒരു അഭിമുഖത്തില്‍ അവളുടെ തമാശകളും അവള്‍ക്ക് വരുന്ന പ്രൊപ്പോസലുകള്‍ തന്നോട് പറയാറുണ്ടെന്നും പറഞ്ഞിരുന്നു. താന്‍ അവള്‍ക്ക് നല്‍കുന്ന ഫ്രീഡവും ഒരു അമ്മ മകള്‍ ബന്ധത്തിനപ്പുറം നല്ല സുഹൃത്തുക്കള്‍ എന്നൊക്കെയാണ് താന്‍ പറയാന്‍ ആഗ്രഹിച്ചുവെന്നതും ഗായത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ വാക്കുകളെല്ലാം വളച്ചൊടിച്ചു. മൂന്നാംക്ലാസ്സുകാരിക്ക് വരുന്ന പ്രേമലേഖനങ്ങള്‍ എന്നൊക്കെ പറഞ്ഞാണ് വാര്‍ത്തകള്‍ വന്നതെന്നും അതൊക്കെ കണ്ട് തനിക്ക് വിഷമം തോന്നിയെന്നും കുട്ടികള്‍ എന്നൊരു പരിഗണന പോലും മാധ്യമങ്ങള്‍ക്കില്ലെന്നും താരം പറയുന്നു..

Advertisement