ഞാനെന്റെ ജീവിതത്തിൽ പ്രണയിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളൂ; അവളെന്റെ ഹൃദയം തകർത്തു; കരൺ ജോഹർ

12165

ബോളിവുഡിലെ മുൻ നിര നിർമ്മാതാക്കളിൽ ഒരാളാണ് കരൺ ജോഹർ. അവതാരകനായും, മോഡലായും തിളങ്ങുന്ന കരൺ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടും ഉണ്ട്. ബോളിവുഡിന്റെ നെടുതൂൺ എന്നാണ് കരണിനെ പൊതുവേ വിഷേശിപ്പിക്കാറുള്ളത്. ബോളിവുഡിലെ മിക്ക സൂപ്പർതാരങ്ങളുടെയും മക്കളെ സിനിമയിലേക്ക് കൈപിടിച്ച് ഉയർത്തിയ ചരിത്രവും കരണിനുണ്ട്.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ച് കരൺജോഹർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ബാല്യകാല സുഹൃത്തായിരുന്ന ട്വിങ്കിൾ ഖന്നയോടാണ് അന്ന് താരത്തിന് പ്രണയം തോന്നിയത്. കരണിന്റെ വാക്കുകൾ; ഞാനും ട്വിങ്കിളും ഒരേ ബോർഡിങ്ങ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. അന്ന് മുതൽ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം.

Advertisements

Also Read
മൂന്ന് മാസം ഗർഭിണിയാണ്; ചക്ക തിന്നാൻ പൂതിയായി, മഞ്ജുവിനൊപ്പം പുതിയ വീഡിയോയിൽ സിമി; മഞ്ജുവിന്റെ വസ്ത്രത്തെ കുറിച്ച് പറഞ്ഞ് പ്രേക്ഷകരും

എന്റെ അരങ്ങേറ്റ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേ എന്ന സിനിമയിൽ ടീന എന്ന കഥാപാത്രം ട്വിങ്കിളിന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. അന്ന് അവളത് നിരസിച്ച് എന്റെ ഹൃദയം തകർത്തു. പിന്നീട് ആ വേഷം ചെയ്തത് റാണി മുഖർജിയാണ്. 1995ലാണ് ട്വിങ്കിൾ ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത ബർസാത് എന്ന ചിത്രത്തിലൂടടെയാണ് ബോബി ഡിയോളിന്റെ നായികയായി ട്വിങ്കിൾ സിനിമയിൽ എത്തിയത്.

തന്റെ ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായതോടെ നിരവധി അവസരങ്ങൾ ട്വിങ്കിളിനെ തേടി എത്തി. പക്ഷേ വിവാഹശേഷം താകരം സിനിമയിൽ നിന്ന് വിട്ട് നിന്നു. ബോളിവുഡിലെ മിന്നും താരമായ അക്ഷയ് കുമാറിനെയാണ് താരം വിവാഹം ചെയ്തത്. അതേസമയം മികച്ച എഴുത്തുക്കാരിയായ ട്വിങ്കിൾ 2015ൽ തന്റെ ആദ്യ പുസ്തകമായ മിസിസ് ഫണ്ണിബോൺസ് പ്രകാശനം ചെയ്തിരുന്നു. അന്ന് ആ വേദിയിൽ വെച്ചാണ് കരൺ തന്റെ പ്രണയം വെളിപ്പെടുത്തിയത്.

Also Read
21ാം വയസിൽ 31 വയസുള്ളയാളെ വിവാഹം ചെയ്തു; അതെന്തിന് എന്ന് മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല; കഴിഞ്ഞ 15 വർഷങ്ങളെ കുറിച്ച് നടി നീലിമ

ആർക്കുമില്ലാത്ത ഒരു അപൂർവ്വത അവളുടെ ജിവ ചരിത്രത്തിൽ ഉണ്ട്. എന്നെ അവളുമായി അവൾ പ്രണയത്തിലാക്കി. എന്റെ ജീവിതത്തിൽ ഞാൻ പ്രണയിച്ച് ആദ്യത്തേയും, ഏക സ്ത്രീയുമാണവൾ എന്നാണ് അന്ന് കരൺ പറഞ്ഞത്.

Advertisement