ആ കൊടും തണുപ്പിൽ അവർ എനിക്ക് ധരിക്കാൻ തന്നത് ബ്രാ മാത്രമാണ്; അമ്പരപ്പിക്കുന്ന അനുഭവങ്ങൾ വെളിപ്പെടുത്തി ഗായത്രി ജയറാം

6177

നായികാ പ്രാധാന്യമുള്ള സിനിമകൾ വർദ്ധിച്ചു വരുന്ന കാലഘട്ടമാണ് ഇതെങ്കിലും, ചില സിനിമകളിലെങ്കിലും നായികമാർ നോക്ക് കുത്തികൾ ആകാറുണ്ട്. പ്രത്യേകിച്ച് തമിഴിലും, തെലുങ്കിലുമാണ് നായികമാർക്ക് പ്രാധാന്യം കുറയാറുള്ളത്. അതേസമയം ഇത്തരം പ്രവണതകളോട് മുഖം തിരിക്കുന്ന നായികമാരും ഉണ്ട്. മലയാളി താരമായ നസ്രിയ നസീം ഇത്തരം ഒരു അനുഭവം പങ്ക് വെച്ചിരുന്നു. നയ്യാണ്ടി എന്ന സിനിമയിൽ തന്റെ ശരീരഭാഗങ്ങൾ എന്ന പേരിൽ മറ്റാരുടെയോ ശരീരം കാണിച്ചു എന്നാണ് അന്ന് നസ്രിയ പറഞ്ഞത്.

ഇപ്പോഴിതാ തെന്നിന്ത്യൻ താരമായ ഗായത്രി ജയറാം പങ്ക് വെച്ച തന്റെ ഷൂട്ടിങ്ങ് അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഗായത്രി ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു മനതൈ തിരുടി വിട്ടെയ്. പ്രഭുദേവയായിരുന്നു സിനിമയിൽ നായകനായി എത്തിയത്. സിനിമ പരാജയമായിരുന്നു, എങ്കിലും ചിത്രത്തിലെ ഗാനരംഗം ശ്രദ്ധിക്കപ്പെട്ടു.മഞ്ചക്കാട്ടു മൈന എന്ന ഗാനത്തിലൂടെ ഗായത്രി ശ്രദ്ധിക്കപ്പെട്ടു. ആ ഗാനരംഗത്തിൽ അഭിനയിക്കുമ്പോഴുള്ള തന്റെ അനുഭവമാണ് ഗായത്രി പങ്ക് വെച്ചത്.

Advertisements

Also Read
ഞാനെന്റെ ജീവിതത്തിൽ പ്രണയിച്ച ഒരേ ഒരാൾ മാത്രമേ ഉള്ളൂ; അവളെന്റെ ഹൃദയം തകർത്തു; കരൺ ജോഹർ

സിനിമയിലെ ഗാനരംഗം ഷൂട്ട് ചെയ്തത് ഊട്ടിയിലാണ്. അന്ന് അവിടെ കടുത്ത തണുപ്പാണ്. ഷൂട്ട് ചെയ്യുമ്പോൾ തനിക്ക ധരിക്കാൻ തന്നത് ബ്രായാണ്. പ്രഭുദേവക്ക് കോട്ടും കൊടുത്തിരുന്നു. ട്രയലിന് തന്നപ്പോൾ കോസ്റ്റ്യൂമിന് മുകളിൽ നെറ്റ് പോലെ ഉള്ള ഫാബ്രിക്ക് ഉണ്ടായിരുന്നു. പക്ഷേ ഷൂട്ട് ആരംഭിക്കാൻ തുടങ്ങിയപ്പോൾ അതില്ലാതെയാണ് ലഭിച്ചത്. പിന്നീട് ബ്രായുടെ മുകളിൽ താൻ പൂക്കൾ വെക്കുകയായിരുന്നു എന്നാണ് ഗായത്രി പറഞ്ഞത്.

ചിത്രത്തിൽ രണ്ട് നായികമാരാണ് ഉണ്ടായിരുന്നത്. അതിൽ കൗസല്യ അഭിനയിച്ച കഥാപാത്രത്തിന് വേണ്ടിയാണ് താൻ ഒപ്പുവെച്ചതെന്ന് ഗായത്രി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തോടെ 2007 ലാണ് ഗായത്രി ജയറാം സിനിമയിൽ നിന്ന് പിന്മാറുന്നത്. പിന്നീട് ഒരു നീണ്ട ഇടവേളക്ക് ശേഷം താരം സീരിയലുകളിലും, ചില ഷോകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങി

Also Read
മൂന്ന് മാസം ഗർഭിണിയാണ്; ചക്ക തിന്നാൻ പൂതിയായി, മഞ്ജുവിനൊപ്പം പുതിയ വീഡിയോയിൽ സിമി; മഞ്ജുവിന്റെ വസ്ത്രത്തെ കുറിച്ച് പറഞ്ഞ് പ്രേക്ഷകരും

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും സമാന വെളിപ്പെടുത്തൽ നടത്തിയത്. ഒരു സിനിമയിൽ അഭിനയിക്കവെ ഡയരക്ടർ തന്നെ അടി വസ്ത്രത്തിൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെന്നാണ് പ്രിയങ്ക വെളിപ്പെടുത്തിയത്.നേരിട്ടല്ല, തന്റെ സ്‌റ്റൈലിസ്റ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചതെന്നും പ്രിയങ്ക തുറന്ന് പറഞ്ഞിരുന്നു.

Advertisement