21ാം വയസിൽ 31 വയസുള്ളയാളെ വിവാഹം ചെയ്തു; അതെന്തിന് എന്ന് മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല; കഴിഞ്ഞ 15 വർഷങ്ങളെ കുറിച്ച് നടി നീലിമ

8788

തെന്നിന്ത്യൻ സിനിമാ സീരിയൽ രംഗത്ത് സജീവമായ താരമാണ് നീലിമ റാണി. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ സുപരിചിതയായി മാറാൻ നീലിമയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും തമിഴിലുമായി ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.

തമിഴകത്തിന്റെ സർവ്വകലാ വല്ലഭൻ ഉകനായകൻ കമൽ ഹസൻ നായകനായി എത്തിയ തേവർമകൻ എന്ന ചിത്രത്തിൽ ബാലതാരമായി വന്നാണ് നീലിമ റാണി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. വളർന്നതിന് ശേഷം ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ സാന്നിധ്യം അറിയിച്ചുവെങ്കിലും ഇപ്പോൾ സീരിയൽ ലോകത്ത് സജീവമാണ് താരം.

Advertisements

തമിഴിൽ മാത്രമല്ല മലയാളത്തിലും സജീവ സാന്നിധ്യമാണ് താരം. സോഷ്യൽ മീഡിയിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവിനെ കുറിച്ചും മോശം കമന്റുകളെ കുറിച്ചും സംസാരിക്കകയാണ് നീലിമ റാണി.
ALSO READ- ‘എനിക്ക് അടിവസ്ത്രം കാണണം, അതല്ലാതെ എന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്’;സംവിധായകൻ അന്ന് തുറന്നടിച്ചതിങ്ങനെ;ദു ര നുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര
താനിപ്പോൾ മോശം കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് പറയുകയാണ് നീലിമ. കമന്റ് കണ്ടാൽ അത് ഡിലീറ്റ് ചെയ്ത് അയാളെ പോയി ബ്ലോക്ക് ചെയ്യും. അത്ര മാത്രം. ഒരു ആർട്ടിസ്റ്റ് എന്ന് പറയുമ്പോൾ തീർച്ചയായും നമ്മളൊരു പബ്ലിക് പ്രോപ്പർട്ടിയാണ്. അപ്പോൾ അവർ ചോദിയ്ക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക എന്നത് നമ്മുടെ കടമയാണ്. എന്നാൽ അവർ ആഗ്രഹിക്കുന്നത് പോലെ നമ്മൾ ജീവിക്കണം എന്നില്ലെന്നാണ് നീലിമ അഭിപ്രായപ്പെടുന്നത്.

കൂടാതെ, താൻ വിവാഹം ചെയ്തത് 21ാം വയസിലായിരുന്നു എന്നും അന്ന് 31 വയസ്സുള്ളയാളായിരുന്നു ഭർത്താവെന്നും പറയുകയാണ് താരം. അന്ന് തന്റെ അമ്മ തന്നെ ചോദ്യം ചെയ്തു. അതിന് മറുപടി പറയേണ്ടതും അമ്മയെ കൊണ്ട് സമ്മതിക്കേണ്ടതും തന്റെ ഉത്തരവാദിത്തം ആണെന്ന് നീലിമ പറയുന്നു.

എന്നാൽ, പുറത്തുള്ള ഒരാൾ എന്തിന് നീ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നു എന്ന് ചോദിച്ചാൽ ഉത്തരം പറയുക എന്നതിനപ്പുറം അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്നും നീലിമ വിശദീകരിച്ചു.

ALSO READ- ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്യുന്നു; ചെറിയ സമയത്തിനുള്ളിൽ ആ വലിയ സെക്യൂരിറ്റി വലയത്തിൽ വെച്ച് അത് സംഭവിച്ചു; വെളിപ്പെടുത്തി പ്രിയയും നിഹാലും

തന്റെ ജീവിതം തന്റെ തീരുമാനവും ചോയിസുമാണ്. അത് താൻ തന്നെയാണ് ജീവിക്കേണ്ടത്. തന്നെ ചുറ്റി നിൽക്കുന്ന സർക്കിളിൽ ഉള്ളവരോട് അല്ലാതെ അതിന് കാരണങ്ങൾ നിരത്തേണ്ട ആവശ്യം ഇല്ല. അതേ സമയം അവർക്ക് ചോദിക്കാം, അതിന് മറുപടി പറയാമെന്നും താരം വിശദീകരിച്ചു.

വിവാഹം കഴിഞ്ഞ് 15 വർഷം കടന്നുപോയെന്നും അതിനിടയിൽ രണ്ട് സുന്ദരികളായ മക്കളെയും കിട്ടി. പരസ്പരം മനസ്സിലാക്കിയും വലുതായി ഒന്നും പ്രതീക്ഷിക്കാതെയും ഇത്രയും വർഷം ഇതുപോലെ ഒന്നിച്ച് ജീവിക്കാൻ കഴിഞ്ഞെന്നും നീലിമ പറഞ്ഞു. ലോകത്തിലെ ഏറ്റവും ബെസ്റ്റ് ഹസ്ബന്റ് തന്റെ ഭർത്താവാണെന്നും നീലിമ വിശദീകരിച്ചു.

Advertisement