ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്യുന്നു; ചെറിയ സമയത്തിനുള്ളിൽ ആ വലിയ സെക്യൂരിറ്റി വലയത്തിൽ വെച്ച് അത് സംഭവിച്ചു; വെളിപ്പെടുത്തി പ്രിയയും നിഹാലും

236

നടി പൂർണിമ ഇന്ദരജിത്തിനെ മലയാളികൾക്ക് സിനിമയിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമാണ് പരിചയം. എന്നാൽ പൂർണിമയുടെ സഹോദരി പ്രിയയെ സുപരിചിതയാക്കിയത് വ്‌ലോഗുകളാണ്. പ്രത്യേകിച്ച് ഭർത്താവ് നിഹാൽ പിള്ളയ്ക്ക് ഒപ്പമുള്ള ട്രാവൽ വ്‌ലോഗുകൾ. ഒരു ഹാപ്പി ഫാലിമിയെന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങൾ പങ്കുവെയ്ക്കാറുള്ളത്.

വിദേശത്തും നാട്ടിലുമുള്ള നിരവധി യാത്രകൾ ഇരുവരും വ്‌ലോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മലേഷ്യയിലേക്ക് നടത്തിയ യാത്ര സങ്കടത്തോടെ അവസാനിച്ച കഥ പറയുകയാണ് പ്രിയയും നിഹാലും. പ്രിയ മോഹന്റെ ബാഗ് മലേഷ്യയിൽ വെച്ച് മോഷണം പോയി എന്നാണ് പ്രിയയും നിഹാലും പറയുന്നത്. മലേഷ്യയിൽ എത്തി മൂന്നാം ദിവസം ട്വിൻ ടവർ കാണാൻ പോയ സമയത്തായിരുന്നു മോഷണം. അത്രയേറെ സെക്യൂരിറ്റി ഉള്ള സ്ഥലത്താണ് മോഷണം നടന്നതെന്നാണ് ഇരുവരെയും വിഷമിപ്പിക്കുന്നത്.

Advertisements

പ്രിയയുടെ കൈയ്യിൽ ഒരു സ്ലിങ് ബാഗുണ്ടായിരുന്നു. അത് മകൻ വേദുവിനെ ഇരുത്തുന്ന പ്രാമിൽ ലോക്ക് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. ഇങ്ങനെയാണ് അഞ്ച് മണിയോടെ ട്വിൻ ടവർ കാണാനായി പോയത്. പ്രിയ വാഷ്‌റൂമിൽ പോയപ്പോഴും ബാഗ് പ്രാമിലുണ്ടായിരുന്നു. താനും വേദുവും സെക്യൂരിറ്റി ചെക്കിങിനായി നിൽക്കുകയായിരുന്നു. പക്ഷെ ആ ചെറിയ സമയത്തിനുള്ളിൽ പ്രിയയുടെ ബാഗ് മോഷ്ടിക്കപ്പെട്ടെന്നാണ് നിഹാൽ പറയുന്നത്.

ALSO READ- എനിക്ക് വേണ്ടി ഉയർന്ന ജോലി പോലും അമ്മ രാജിവെച്ചു; എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്; അഭിമാനത്തോടെ പറയുമെന്ന് ശിവാനി

കുഞ്ഞിന്റെ പ്രാം ലോക്കറിൽ സൂക്ഷിക്കാനായി എടുത്തപ്പോഴാണ് മോഷണം പോയത് മനസിലായത്. ഉടൻ തന്നെ പ്രിയ വാഷ്‌റൂമിൽ അടക്കം പോയി ചെക്ക് ചെയ്‌തെങ്കിലും കിട്ടിയില്ല. അത് തങ്ങൾക്ക് സംഭവിച്ച അബദ്ധമാണ്. മലേഷ്യയായതുകൊണ്ടാണ് കോൺഫിഡന്റായിരുന്നു. ഒന്നും മോഷണം പോകില്ലെന്ന് കരുതി. മലേഷ്യൽ പോലീസ് അടക്കമുള്ള സെക്യുരിറ്റി വിങാണ് ട്വിൻ ടവറിൽ ഉണ്ടായിരുന്നത്. എന്നിട്ടും മോഷണം നടന്നെന്നും നിഹാൽ വിവരിക്കുന്നു.

തുടർന്ന് പരാതിപ്പെടാനും ഇരുവരും മടിച്ചില്ല.. പരാതിപ്പെട്ടപ്പോൾ സിസിടിവി ഫൂട്ടേജ് പോലീസ് കാണിച്ച് തന്നിരുന്നു, അതിൽ കുറച്ച് നേരമായി തങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അയാളാണ് ബാഗ് മോഷ്ടിച്ചത്. ഉടൻ തന്നെ മറ്റൊരാൾക്ക് ആ ബാഗ് കൈമാറുകയും ചെയ്തു.

തങ്ങ ൾ പരാതിപ്പെടാൻ പോലീസിനെ സമീപിച്ചപ്പോഴാണ് അവിടെ വരുന്ന നിരവധി ടൂറിസ്റ്റുകൾക്ക് ഇതേ അനുഭവം ഉണ്ടായതായി മനസിലായത്. ടൂറിസ്റ്റുകൾ മാത്രമാണ് പരാതിപ്പെടാൻ വന്നത്. അവിടെ ഇതൊരു ഓർഗനൈസ്ഡ് ക്രൈ മാണെന്നും നിഹാൽ വിശദീകരിക്കുന്നു.

ALSO READ- മുള്ളൻകൊല്ലി വേലായുധൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി; ആദ്യം സംസാരിച്ചത് മമ്മൂട്ടിയോട്; മോഹൻലാലിന്റെ ഹിറ്റ് ചിത്രം നരനെ കുറിച്ച് രഞ്ജൻ പ്രമോദ്

ടാക്‌സി സ്‌കാം, പെറ്റി ക്രൈം എന്നിവ അവിടെ കൂടുതലാണെന്ന് മനസിലായെന്നും പ്രിയയുടെ ഐ ഫോൺ മോഷ്ടിക്കപ്പെട്ട ബാഗിലുണ്ടായിരുന്നെന്നും നിഹാൽ പറഞ്ഞു. ഐ ഫോണിലായിരുന്നു ഡാറ്റയെല്ലാം. എന്നാൽ, പ്രിയയ്ക്ക് ഇത്തവണ ബാക്കപ്പ് ഉണ്ടായിരുന്നത് കൊണ്ട് അധികം ഡാറ്റ നഷ്ടമായില്ല. മലേഷ്യയിൽ വെച്ച് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ തിരികെ കിട്ടില്ലെന്നും നിഹാൽ വിശദീകരിക്കുന്നു.

എവിടെയെങ്കിലും നഷ്ടപ്പെട്ട് പോയതാണെങ്കിൽ പോലീസ് കണ്ടുപിടിച്ച് തരും. ചെയ്യേണ്ടത്, ടൂറിസ്റ്റായി പോകുമ്പോൾ വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുപോകാതിരിക്കുക എന്നതാണെന്നും നിഹാൽ പറയുന്നു. താമസിക്കുന്ന ഹോട്ടലിൽ വെച്ചാലും മോഷ്ടിക്കപ്പെടും. മാഫിയകളാണ് പ്രവർത്തിക്കുന്നതെന്നും തങ്ങൾക്ക് പറ്റിയ അബദ്ധമാണിതെന്നും അഞ്ച് സിസിടിവിയുള്ള സ്ഥലത്താണ് ഇത്ര വിദഗ്ദമായി മോഷണം നടന്നത് നിഹാലും പ്രിയയും വ്യക്തമാക്കി.

Advertisement