എനിക്ക് വേണ്ടി ഉയർന്ന ജോലി പോലും അമ്മ രാജിവെച്ചു; എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്; അഭിമാനത്തോടെ പറയുമെന്ന് ശിവാനി

625

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പര. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആണ്. അഞ്ചുവർഷം ഒരു വീട് പോലെ ഒപ്പം തന്നെ ഉണ്ടായിരുന്ന ഈ കോമഡി പരമ്പര അവസാനിപ്പിക്കുകയും പിന്നീട് വീണ്ടും തിരിച്ചെത്തുകയും ചെയ്തിരുന്നു.

ഈ പരമ്പരയിലെ കുട്ടിത്താരം ശിവാനി മലയാളികൾക്ക് തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെ പോലെയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് ശിവാനി. പൊതുവെ ആളുകളോട് നന്നായി സംസാരിക്കുന്ന ഒരു മിടുക്കി കുട്ടിയാണ് ശിവാനി. സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മ തനിക്കായി ചെയ്ത ത്യാ ഗത്തെ കുറിച്ച് സംസാരിക്കുകയാണ് ശിവാനി.

Advertisements

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനിയായ ശിവാനിക്ക് എല്ലാ പിന്തുണയും നൽകുന്നത് അമ്മ മീനയും അച്ഛൻ ആനന്ദുമാണ്. പഠനത്തിലും കലയിലും, സ്‌പോർട്‌സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവാനിയെ സ്വന്തം വീട്ടുകാർക്കെന്ന പോലെ ടെലിവിഷനിലൂടെ പ്രേക്ഷകർക്കും പ്രിയപ്പെട്ട മകളാണ്.

ALSO READ- മുള്ളൻകൊല്ലി വേലായുധൻ ആകേണ്ടിയിരുന്നത് മമ്മൂട്ടി; ആദ്യം സംസാരിച്ചത് മമ്മൂട്ടിയോട്; മോഹൻലാലിന്റെ ഹിറ്റ് ചിത്രം നരനെ കുറിച്ച് രഞ്ജൻ പ്രമോദ്

കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ കുട്ടി ശിവാനിയാണ് പിന്നീട് ബാലതാരമായി വളർന്നത്. മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക് ചുവട് വച്ച താരം സംസാരിക്കുന്ന കാര്യത്തിലും സ്മാർട്ടാണ്.

ഇതിനിടെ താരം ഒരു പൊതുവേദിയിൽ സംസാരിക്കവെയാണ് അമ്മയെ കുറിച്ച് വാചാലയായത്. തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മയാണെന്ന് പറയുകയാണ് ശിവാനി. സ്വന്തം ജോലി പോലും വേണ്ടെന്ന് വെച്ചാണ് തന്റെ കഴിവുകൾക്ക് ഒപ്പം നിന്നതെന്നും അതുകൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞതെന്നും ശിവാനി പറയുന്നു.

താൻ അഭിനയിച്ച ഉപ്പും മുളകിന്റെ ഷൂട്ട് തുടങ്ങുമ്പോൾ അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു. അമ്മ ഒരു വിമാനക്കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വർഷമായപ്പോൾ തന്നെ തനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ടതായി വന്നു. അതിനു കൂടെ എപ്പോഴും ഒരാൾ വേണമായിരുന്നു. അങ്ങനെയാണ് അമ്മ ജോലി രാജിവയ്ക്കാമെന്ന് പറഞ്ഞതെന്ന് ശിവാനി പറയുന്നു. അങ്ങനെ തന്റെ കൂടെ നിന്ന സൂപ്പർ വുമണാണ് തന്റെയമ്മ എന്നാണ് ശിവാനി പറയുന്നത്.

ALSO READ- പണ്ടത്തെ കുടുംബ ചിത്രങ്ങളിൽ രണ്ട് ബലാത്സംഗവും ഒരു കാബറേയും നിർബന്ധമാണ്; അന്ന് കണ്ണടച്ച് ഇരിക്കേണ്ട അവസ്ഥയായിരുന്നു: ബാബുരാജ്

ഇപ്പോഴിതാ തന്റെ പത്താംക്ലാസ് റിസൾട്ട് വന്നെന്നും നല്ല റിസൾട്ടായിരുന്നെന്നും ശിവാനി പറയുന്നു. ഷൂട്ടിങ് തിരക്കുകളും പഠനവും എല്ലാം കൂടി എങ്ങനെയാണ് കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോൾ എന്റെ അമ്മയെ ആണ് കാണിക്കുകയെന്ന് ശിവാനി പറയുന്നി.

‘എന്നെ അമ്മയാണ് ഇവിടം വരെ എത്തിച്ചത്. അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങൾക്ക് പിന്നിൽ അമ്മയാണെന്ന്. ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു. അമ്മയുടെ സ്വപ്നങ്ങൾ എനിക്കായി കളയരുതെന്ന്. അന്ന് അമ്മ പറഞ്ഞത് അമ്മയുടെ ഏറ്റവും വലിയ ഡ്രീം ഞാൻ ആണെന്നാണ്.’- ശിവാനി മേനോന്റെ വാക്കുകൾ ഇങ്ങനെ.

ഇന്ന് ഈ വേദിയിൽ നിന്ന് സംസാരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം പിന്നിൽ അമ്മയും അച്ഛനും മാത്രമാണെന്നും അതിൽ തനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ടെന്നും ശിവാനി പറയുകയാണ്.

Advertisement