പണ്ടത്തെ കുടുംബ ചിത്രങ്ങളിൽ രണ്ട് ബലാത്സംഗവും ഒരു കാബറേയും നിർബന്ധമാണ്; അന്ന് കണ്ണടച്ച് ഇരിക്കേണ്ട അവസ്ഥയായിരുന്നു: ബാബുരാജ്

157

മലയാള സിനിമാലോകത്തേക്ക് വില്ലനായി എത്തി നായികയായ വാണി വിശ്വനാഥിനെ പ്രണയിച്ച് വിവാഹം ചെയ്ത നടനാണ് ബാബുരാജ്. താരം പിന്നാട് തമാശ റോളുകളിലേക്കും ക്യാരക്ടർ റോളുകളിലേക്കും ചുവടുമാറ്റിയത് കരിയറിനെ നന്നായി സ്വാധീനിച്ചിരുന്നു. ഇപ്പോൾ താര സംഘടന അമ്മയുടെ എക്സ്‌ക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ് ബാബു രാജ്.

ഇന്നത്തെ കാലത്തെ മലയാള സിനിമയിലെ വയല ൻ സിനേയും മറ്റും വിമർശിക്കുന്നവർക്കുള്ള മറുപടിയുമായാണ് ബാബുരാജ് എത്തിയിരിക്കുന്നത്. മുൻകാലത്തൊക്കെ കുടുംബ ചിത്രങ്ങൾ കാണുമ്പോൾ കുട്ടികൾക്ക് തല കുനിച്ച് ഇരിക്കേണ്ട അവസ്ഥയായിരുന്നു എന്ന് ബാബുരാജ് പറയുന്നു.

Advertisements

അന്ന് കുടുംബചിത്രങ്ങളിൽ ബലാത്സംഗം സീനുകളും കാബറേയും നിർബന്ധമായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഇന്നത്തെ സിനിമയിൽ അത്തരം രംഗങ്ങൾ കുറഞ്ഞു വരികയാണെന്നും മൂവി വേൾഡ് മീഡിയയോട് അദ്ദേഹം പറഞ്ഞു.

ALSO READ- അഭിനയത്തിന്റെ പൂർണത എന്തെന്ന് അദ്ദേഹം കാണിച്ചുതന്നു, അഭിനയത്തിന്റെ പാഠപുസ്തകങ്ങൾ ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ: മമ്മൂട്ടിയെ കുറിച്ച് പ്രസന്ന പറഞ്ഞത്

ഇന്നത്തെ സിനിമയിൽ ഏറ്റവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ബലാത്സംഗ സീനുകൾ. പണ്ടത്തെ കുടുംബ ചിത്രങ്ങളിൽ രണ്ട് ബലാത്സംഗവും ഒരു കാബറേയും നിർബന്ധമാണെന്ന് താരം പറയുന്നു.

അതുകൊണ്ടു തന്നെ ആ കാലത്ത് തന്റെയൊക്കെ ചെറുപ്പത്തിൽ സിനിമ കാണിക്കാൻ കൊണ്ടു പോകുമ്പോൾ ആ സീൻ വരുമ്പോൾ തല താഴ്ത്തി ഇരിക്കെടാ, കണ്ണടച്ച് ഇരിക്കെടാ എന്നൊക്കെ പറയും. അപ്പോഴൊന്നും മനസിലാവില്ല എന്താണ് സംഭവമെന്ന്. നമ്മൾ അത് കഴിയുന്നത് വരെ കണ്ണടച്ച് ഇരിക്കേണ്ട അവസ്ഥയാണെന്നും ബാബുരാജ് പറയുന്നു.

അന്നതൊക്കെ കുടുംബ ചിത്രങ്ങളിൽ അത് നിർബന്ധമാണ്. ഇപ്പോഴല്ലേ അതെല്ലാം മാറിയത്. താൻ ബലാത്സംഗ സീൻ ചെയ്തിട്ടുള്ളത് ഷാജി കൈലാസിന്റെ ഒരു പടത്തിലാണെന്ന് ബാബുരാജ് പറയുന്നു. സിനിമയിൽ താൻ ഒരു പ്രൊഫസർ ആയിരുന്നു. പക്ഷേ ഇപ്പോഴത്തെ പിള്ളേര് ഞാൻ ഇത് യഥാർത്ഥത്തിൽ മഹാരാജാസ് കോളേജിൽ ചെയ്തു എന്ന് പറഞ്ഞ് നടക്കുകയാണ്. ഞാൻ ഈ കഥയൊക്കെ കേൾക്കുമ്പോൾ ചിരിക്കുമെന്നും താരം വെളിപ്പെടുത്തി.

ALSO READ- വാറ്റുകാരി എന്നാണ് എന്നെ ആളുകൾ വിളിക്കുന്നത് സത്യത്തിൽ ചാരായം ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല: തുറന്നുപറഞ്ഞ് നടി സരിതാ ബാലകൃഷ്ണൻ

ആ സിനിമയിൽ വന്ന ഒരു സംഭവം മാത്രമാണത്. പിന്നെ തന്നെ കുറിച്ച് നല്ലത് മാത്രം പറഞ്ഞാൽ പോരല്ലോ, മോശമായി പറയാനും ആളുകൾ വേണ്ടേ. അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതിനിപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും ബാബുരാജ് ചോദിക്കുന്നു.

താനിതൊക്കെ കേട്ട് ചിരിക്കും. പറ്റുമെങ്കിൽ ചിലപ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ചെയ്തു. എന്നാലിപ്പോൾ തനിക്കും അതിൽ ദുഖമുണ്ടെന്നും ചെയ്യാൻ പാടില്ലായിരുന്നു എന്നുമൊക്കെയാണ് ബാബുരാജ് പറയുന്നു.

Advertisement