അഭിനയത്തിന്റെ പൂർണത എന്തെന്ന് അദ്ദേഹം കാണിച്ചുതന്നു, അഭിനയത്തിന്റെ പാഠപുസ്തകങ്ങൾ ആണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ: മമ്മൂട്ടിയെ കുറിച്ച് പ്രസന്ന പറഞ്ഞത്

91

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ പ്രസന്ന.
പ്രശസ്ത നടി സ്‌നേഹയുടെ ഭർത്താവുമായ പ്രസന്ന മലയാളികൾക്കും ഏറെ പ്രിയപ്പെട്ട തമിഴ് താരമാണ്. മലയാള സിനിമയിലും വേഷമിട്ടിട്ടുള്ള പ്രസന്നയ്ക്ക് ആരാധകരും ഏറെയാണ്.

അതേ സമയം പ്രസന്നയ്ക്കും മലയാള സിനിമകളോട് വലിയ ഭ്രമമാണ് എന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങളോടാണ് പ്രസന്നയ്ക്ക് അടങ്ങാത്ത് അഭിനിവേശം ഉള്ളത്. അക്കാര്യം പ്രസന്നതന്ന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisements

അഭിനയത്തിന്റെ പാഠപുസ്തകങ്ങൾ ആയാണ് മമ്മൂട്ടി ചിത്രങ്ങളെ പ്രസന്ന കണക്കാക്കുന്നത്. മമ്മൂട്ടി അഭിനയച്ച് അമ്പരപ്പിച്ചിട്ടുള്ള ചിത്രങ്ങളിൽ പ്രസന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ഭരതൻ ലോഹിതദാസ് ടീമിന്റെ അമരം ആണ്.

Also Read
പെൺ സുഹൃത്തുക്കൾക്ക് ഞാൻ വൈബ്രേറ്റർ ഗിഫ്റ്റായി നൽകാറുണ്ട്, ഉപയോഗിക്കേണ്ടവർക്ക് അത് ഉപയോഗിക്കാം, അതിൽ നാണിക്കാൻ ഒന്നുമില്ല: ലെച്ചു പറഞ്ഞത് കേട്ടോ

ഭാവം കൊണ്ടും ശബ്ദം കൊണ്ടും ചലനങ്ങൾ കൊണ്ടും അഭിനയത്തിന്റെ പൂർണതയെന്തെന്ന് മമ്മൂട്ടി കാണിച്ചുതന്ന സിനിമ ആയിരുന്നു അമരം എന്നാണ് പ്രസന്ന പറയുന്നത്. മമ്മൂട്ടിയുടെ തന്നെ ഭൂതക്കണ്ണാടിയെയും പ്രസന്ന ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്.

അമരത്തിന്റെയും ഭൂതക്കണ്ണാടിയുടെയും രചയിതാവ് ലോഹിതദാസാണ് പ്രസന്നയ്ക്ക് പ്രിയപ്പെട്ട മറ്റൊരാൾ. ലോഹിയുടെ കസ്തൂരിമാൻ തമിഴ് റീമേക്കിൽ പ്രസന്ന ആയിരുന്നു നായകൻ. അതേ സമയം ഒരുപിടി മലയാള സിനിമകളിൽ പ്രസന്ന പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്.

ഭാര്യ സ്‌നേഹയും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻാലലിനും എല്ലാം ഒപ്പം സ്‌നേഹ വേഷമിട്ടിട്ടുണ്ട്.

Also Read
വാറ്റുകാരി എന്നാണ് എന്നെ ആളുകൾ വിളിക്കുന്നത് സത്യത്തിൽ ചാരായം ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല: തുറന്നുപറഞ്ഞ് നടി സരിതാ ബാലകൃഷ്ണൻ

Advertisement