വാറ്റുകാരി എന്നാണ് എന്നെ ആളുകൾ വിളിക്കുന്നത് സത്യത്തിൽ ചാരായം ഞാൻ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല: തുറന്നുപറഞ്ഞ് നടി സരിതാ ബാലകൃഷ്ണൻ

310

നിരവധി സീരിയലുകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും പ്രേക്ഷക മനസിൽ ഇടം പിടിച്ച താരമാണ് സരിത ബാലകൃഷ്ണൻ. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രത്തിലൂടെയാണ് സരിതയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

അടുത്തിടെ സാന്ത്വനം സീരിയലിൽ ലെച്ചു അപ്പച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു. അമ്പതിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സരിത നൃത്തത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സുജ എന്ന കഥാപാത്രം ചെയ്ത സ്ത്രീ ജന്മമെന്ന സീരിയൽ ആണ് ഏറ്റവും ശ്രദ്ധ നേടിയത്.

Advertisements

Also Read
ഭര്‍ത്താവിനൊപ്പം ദുബായിയിലേക്ക് പോകുമ്പോഴുണ്ടായിരുന്ന ലക്ഷ്യങ്ങളൊന്നും നടന്നില്ല, എന്നെ ബോള്‍ഡാക്കിയത് ജീവിതസാഹചര്യങ്ങള്‍, തുറന്നുപറഞ്ഞ് രശ്മി സോമന്‍

എന്നാൽ വിവാഹം കഴിഞ്ഞതോടെ പല താരങ്ങളെ പോലെ സരിതയും എട്ടു വർഷത്തോളം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞിരുന്നു. അതേ സമയം തന്നെ എല്ലാവരും വാറ്റുകാരി എന്നാണ് വിളിക്കുന്നതെന്നു എന്നാൽ താൻ ചാരായം വാറ്റിയിട്ടില്ല എന്നും സരിത ബാലകൃഷ്ണൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്ത്രീ ജന്മം സീരിയലിലെ വാറ്റുകാരി സുജ എന്ന കഥാപാത്രം അവതരിപ്പിച്ചത് കൊണ്ടാണ് തനിക്ക് ആ പേര് വന്നത്.

ആളുകൾക്ക് എന്നെ അങ്ങനെ പരിചയം ആയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ സത്യത്തിൽ ഞാൻ ചാരായം കണ്ടിട്ട് പോലും ഇല്ല. താൻ ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോൾ ദേ വാറ്റുകാരി പോകുന്നു എന്നാണ് ആളുകൾ പറയുന്നത്.

ആദ്യമൊക്കെ കേൾക്കുമ്പോൾ ചെറിയ വിഷമമുണ്ടായിരുന്നു പക്ഷേ ആ കഥാപാത്രം പ്രേക്ഷകരെ അത്രക്ക് പിടിച്ചു നിർത്തിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷമുണ്ടെന്നും സരിത ബാലകൃഷ്ണൻ പറയുന്നു.

Also Read
ആ പ്രമുഖ നടന്‍ എന്നും രാത്രി തന്നെ ഡേറ്റിംഗിന് ചെല്ലാനായി നിര്‍ബന്ധിച്ചിരുന്നു, തനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, വെളിപ്പെടുത്തലുമായി ഹന്‍സിക

നൃത്തം ഏറെ ഇഷ്ടപ്പെടുന്ന താരം വേദികളിലും പ്രത്യക്ഷപ്പെടാറുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ചു കഴിഞ്ഞു എന്നാണ് സരിത പറയുന്നത്. നെഗറ്റീവ്, കോമഡി ഉൾപ്പടെയുള്ള വേഷങ്ങളിൽ തിളങ്ങി. പ്രശസ്തതാരം തെസ്നിഖാൻ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ സീരിയലിൽ അഭിനയിച്ചത്.

ഒരു മകനാണ് ഉള്ളത്, മകൻ കൃഷ്ണമൂർത്തിയും ടെലിവിഷൻ രംഗത്തുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും സരിത അഭിനയിച്ചിട്ടുണ്ട്. കോമഡി ഷോകളിലും നിറസാന്നിധ്യമാണ്. ചെറുപ്പത്തിൽ എനിക്ക് ഭക്ഷണം കഴിക്കാൻ മടിയായിരുന്നു. നന്നായി ഭക്ഷണം കഴിച്ചാൽ ഭാവിയിൽ ഒരു നടിയാവാം എന്നു പറഞ്ഞാണ് അമ്മ ഭക്ഷണം തന്ന് ശീലിപ്പിച്ചതെന്ന് സരിത പറയുന്നു.

നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് പ്രേക്ഷകരിൽ നിന്ന് കൂടുതൽ പ്രതികരണം ഉണ്ടാവുന്നത്. അതു കൊണ്ടു തന്നെ നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം. വ്യത്യസ്ത റോളുകൾ ചെയ്യാൻ ആഗ്രഹമുണ്ട്.പക്ഷെ അവസരം ലഭിച്ചിട്ടില്ല.

ഇപ്പോൾ നെഗറ്റീവ്, കോമഡി ഇവ രണ്ടും മാറി മാറി ചെയ്യുന്നു. ഭിക്ഷക്കാരി, അന്യ ഭാഷയിൽ സംസാരിക്കുന്നതരത്തിലുള്ള കഥാപാത്രം ഇങ്ങനെയൊക്കെ ചെയ്യാൻ ഇഷ്ടമാണ്. അതിനായി കാത്തിരിക്കുന്നുവെന്നും സരിത പറയുന്നു. ഭർത്താവ് അനുരാഗിന് സ്‌കിറ്റിനോടൊന്നും അത്ര താല്പര്യമില്ല. പക്ഷെ നല്ല കോമഡിയുള്ള സ്‌കിറ്റുകൾ ഞാൻ നിർബന്ധിച്ച് പിടിച്ചിരുത്തിയാൽ കാണും.

മകൻ കൃഷ്ണമൂർത്തി നല്ല സപ്പോർട്ടീവാണ്. എന്തു ചെയ്താലും അമ്മ സൂപ്പറായിട്ടുണ്ട് എന്ന് അവൻ പറയും. ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത് എന്റെ അമ്മയാണ്. അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സരിത പറയുന്നു.

Also Read
പെൺ സുഹൃത്തുക്കൾക്ക് ഞാൻ വൈബ്രേറ്റർ ഗിഫ്റ്റായി നൽകാറുണ്ട്, ഉപയോഗിക്കേണ്ടവർക്ക് അത് ഉപയോഗിക്കാം, അതിൽ നാണിക്കാൻ ഒന്നുമില്ല: ലെച്ചു പറഞ്ഞത് കേട്ടോ

Advertisement