ആ പ്രമുഖ നടന്‍ എന്നും രാത്രി തന്നെ ഡേറ്റിംഗിന് ചെല്ലാനായി നിര്‍ബന്ധിച്ചിരുന്നു, തനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, വെളിപ്പെടുത്തലുമായി ഹന്‍സിക

340

ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാന്‍സിക മോട്വാണി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

Courtesy: Public Domain

മലയാളത്തില്‍ വില്ലന്‍ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.

Advertisements

Also Read: പറഞ്ഞ വാക്ക് പാലിച്ചു, അച്ഛന്റെ സ്ഥാനത്ത് നിന്ന് അര്‍ജുന് കൈത്താങ്ങായി ഗണേഷ് കുമാര്‍, പുതിയ വീടിന്റെ പണി അവസാനഘട്ടത്തിലേക്ക്

ഇപ്പോഴിതാ ഹന്‍സികയുടെ ഒരു വെളിപ്പെടുത്തലാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഒരു പ്രമുഖ തെലുങ്ക് നടന്‍ തന്നെ എന്നും രാത്രി ഡേറ്റിംഗിന് ചെല്ലാനായി നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നാണ് ഹന്‍സിക പറഞ്ഞത്.

സിനിമാ ഇന്‍ഡസ്ട്രിയിലെ മിക്ക നടിമാരെ പോലെ തനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ ആ തെലുങ്ക് നടന്‍ തന്നെ ഒത്തിരി ബുദ്ധിമുട്ടിച്ചുവെന്നും താന്‍ അതിനോട് ഉചിതമായാണ് പ്രതികരിച്ചതെന്നും ഹന്‍സിക പറയുന്നു.

Also Read: ഭാര്യയെ കുറിച്ച് നല്ലൊരു ഓർമ്മ ഇല്ല; മറ്റൊരു കല്ല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്; അബദ്ധം പറ്റിയത് പോലെയാണ് എന്റെ അവസ്ഥ ഇപ്പോൾ; വൈറലായി ശ്രീനിവാസന്റെ വാക്കുകൾ

ഒരു അഭിമുഖത്തിലാണ് ഹന്‍സിക ഇക്കാര്യം തുറന്നപറഞ്ഞത്. അതേസമയം ആ നടന്റെ പേര് ഹന്‍സിക വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ആരാണ് ഹന്‍സികയെ ശല്യം ചെയ്ത ആ നടനെന്ന സംശയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Advertisement