ഭാര്യയെ കുറിച്ച് നല്ലൊരു ഓർമ്മ ഇല്ല; മറ്റൊരു കല്ല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്; അബദ്ധം പറ്റിയത് പോലെയാണ് എന്റെ അവസ്ഥ ഇപ്പോൾ; വൈറലായി ശ്രീനിവാസന്റെ വാക്കുകൾ

9264

മലയാള സിനിമ വ്യവസായത്തിൽ സകല കലാ വല്ലഭനെന്ന് പേരെടുത്ത് വിളിക്കാൻ കഴിയുന്ന അപൂർവ്വം ചില വ്യക്തിത്വതങ്ങൾ മാത്രമാണുള്ളത്. അതിലൊന്നാണ് നടനും, സംവിധായകനും, തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അസുഖബാധിതനായതിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കുന്ന താരം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യയായ വിമലയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടൻ.

ശ്രീനിവാസൻ സിനിമയിൽ എത്തിയതിന് ശേഷമാണ് വളരെ നാളത്തെ പ്രണയത്തിന് ശേഷം വിമലയെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ വിവാഹമായിരുന്നു ഇരുവരുടെയും. തങ്ങളുടെ വിവാഹത്തെ കുറിച്ച് വിമല തന്നെ ഒരിക്കൽ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മൂവി വേൾഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിൽ താൻ ഇനിയും ഒരു വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നു എന്ന് ശ്രീനിവാസൻ വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
കുഞ്ഞ് ജനിച്ചിട്ടും അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായിരുന്നില്ല; ചോര വരുന്നത് വരെ അയാൾ തല്ലും; തുറന്ന് പറഞ്ഞ് വൈറൽ ഫോട്ടോ ഷൂട്ട് താരം ശാലിനി

എന്റെ ഭാര്യ വിമലയെ കുറിച്ച് എനിക്ക് നല്ല ഓർമകൾ ഒന്നും ഇല്ല. വിവാഹം ഒരു അബദ്ധം പറ്റിയത് പോലെയാണ് തോന്നിയത്. ഞാൻ ഇപ്പോഴും വേറൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ വെറുതെ കള്ളം പറഞ്ഞതല്ല. ആളുണ്ട് പക്ഷെ പേര് പറയില്ല. വേറെ ഒരു കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നതായി ഭാര്യയോട് പറഞ്ഞിട്ടുണ്ട്.

ജീവിതത്തിൽ ഇനിയും കല്യാണം കഴിക്കണം ശ്രീനിവാസൻ തമാശ കലർത്തി പറഞ്ഞു. ശ്രീനിവാസന്റെ വാക്കുകൾ കേട്ടതോടെ ഭാര്യ വിമലയുടെ പ്രതികരണമെത്തി… വേറൊരു വിവാഹം കഴിക്കണമെന്നത് ഇപ്പോഴും പറയാറുണ്ട്. ഞാൻ പക്ഷെ സമ്മതിക്കില്ല. ആ മോഹം മനസിൽ ഇരിക്കട്ടെ വിമല വ്യക്തമാക്കി

Also Read
ഞാനാ തീരുമാനം എടുത്തിട്ട് പത്ത് മാസമായി; അതാണ് എന്റെ ജീവിതത്തിലെ കടുത്ത തീരുമാനം; മനസ്സ് തുറന്ന് അർജ്ജുൻ അശോകൻ

അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്താണ് ശ്രീനിവാസന്റെ വിവാഹം. ആ സമയത്ത് തന്റെ കയ്യിൽ പണമില്ലായിരുന്നു എന്ന് ശ്രീനിവാസൻ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് താലിമാല വാങ്ങാനുള്ള പൈസ പോലും ഉണ്ടായിരുന്നില്ലെന്നും, മമ്മൂട്ടിയാണ് അതിന് വേണ്ടി സഹായിച്ചതെന്നും മണിയൻ പിള്ള രാജു ഒരിക്കൽ പറഞ്ഞിരുന്നു.

Advertisement