ഞാനാ തീരുമാനം എടുത്തിട്ട് പത്ത് മാസമായി; അതാണ് എന്റെ ജീവിതത്തിലെ കടുത്ത തീരുമാനം; മനസ്സ് തുറന്ന് അർജ്ജുൻ അശോകൻ

269

അച്ഛന്റെ പാത പിൻതുടർന്ന് മലയാളത്തിലേക്ക് എത്തിയ നടനാണ് അർജ്ജുൻ അശോകൻ. സഹനടനായി വന്ന് പിന്നീട് നായകനിരയിലേക്ക് എത്തിയ താരമാണ് അർജ്ജുൻ. 2012 ലാണ് അർജ്ജുൻ സിനിമയിലേക്ക് എത്തുന്നത്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലായിരുന്നു താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2017ലാണ് അർജ്ജുൻ അശോകന്റെ കരിയറിലെ വഴിത്തിരിവ് സംഭവിക്കുന്നത്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രം താരത്തെ പ്രശസ്തിയിലേക്ക് എത്തിച്ചു.

ഇപ്പോഴിതാ അർജ്ജുൻ നല്കിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിൽ നടപ്പാക്കിയ ഒരു കടുത്ത തീരുമാനത്തെ കുറിച്ചാണ് അർജ്ജുൻ അഭിമുഖത്തിൽ പറയുന്നത്. ബിഹൈൻവുഡ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ജീവിതത്തിൽ ഏതെങ്കിലും കടുത്ത തീരുമാനം എടുത്തിട്ട് നടപ്പിലാക്കാൻ പറ്റാതെ പാളിപ്പോയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് താൻ ജീവിതത്തിലെടുത്ത കടുത്ത തീരുമാനം അർജുൻ വെളിപ്പെടുത്തിയത്. ‘ഇല്ല പാളിയിട്ടില്ല’ എന്ന് പറഞ്ഞാണ് അർജുൻ തുടങ്ങിയത്.

Advertisements

Also Read
‘നിത്യജീവനുള്ള മഹാജീനിയസ്സ്, സ്‌നേഹനിധിയായ കലാകാരൻ, മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും’; ആശംസകൾ നേർന്ന് അബ്ദുസമദ് സമദാനി

ജീവിതത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല എന്നാണോ അതിനർത്ഥം എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് ആയിരുന്നു മറുപടി. ‘ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ട് ഇപ്പോൾ പത്തു മാസം ആയി. അത് ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും ഞാൻ പറയും. മദ്യപിക്കില്ല എന്നോരു തീരുമാനം ഞാൻ പത്ത് മാസം മുൻപ് എടുത്തിരുന്നു’.

എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന ചോദ്യത്തിന് മദ്യപിക്കണ്ട എന്ന് തോന്നിയത് കൊണ്ടാണെന്നായിരുന്നു മറുപടി. എന്ന് കരുതി ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണെന്നോ ഫുഡ് ഒന്നും കഴിക്കുന്നില്ലന്നോ കരുതണ്ട. നല്ല തീറ്റയാണ് ഞാൻ. ബിരിയാണി ഒക്കെ നല്ല പോലെ തിന്നുന്നുണ്ടെന്നും അർജുൻ അശോകൻ പറഞ്ഞു.

Also Read
പ്രണയത്തിന്റെ പേരിൽ അച്ഛനുമായി പിണങ്ങി വീടുവിട്ട വിക്രം താമസിച്ചത് എന്റെ വീട്ടിൽ; അവൻ എനിക്ക് കെന്നിയാണ്; എന്റെ പ്രണയം എല്ലാവർക്കും അറിയുന്നതാണ്: റഹ്‌മാൻ

അതേസമയം താരത്തിന്റെ തീരുമാനം വളരെ നല്ലതായി എന്നു പറയുകയാണ് സോഷ്യൽ മീഡിയ. താരങ്ങളായാൽ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവർ ആണെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങൾ മറ്റുള്ളവരിൽ വളരെ അധികം സ്വാധീനം ചെലുത്തുമെന്നുമാണ് ചിലരുടെ അഭിപ്രായം.

Advertisement