പ്രണയത്തിന്റെ പേരിൽ അച്ഛനുമായി പിണങ്ങി വീടുവിട്ട വിക്രം താമസിച്ചത് എന്റെ വീട്ടിൽ; അവൻ എനിക്ക് കെന്നിയാണ്; എന്റെ പ്രണയം എല്ലാവർക്കും അറിയുന്നതാണ്: റഹ്‌മാൻ

386

മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകൻ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാൻ. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു താരം.

സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികൾക്കും തമിഴ് സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാൻ. 1983ൽ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Advertisements

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് റഹ്‌മാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാൻ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോൾ സിനിമാലോകത്ത് സജീവമായ താരം സിനിമയെ കുറിച്ചും സുഹൃത്ത് വിക്രമിനെ കുറിച്ചും മനസുതുറന്നിരിക്കുകയാണ്.

ALSO READ- പീ ഡ ന പരാതിയിൽ തന്ത്രം ഫലിച്ചില്ല; കേസ് ഒത്തുതീർപ്പായെന്ന ഉണ്ണി മുകുന്ദന്റെ വാദം തള്ളി കോടതി; വിചാരണ തുടരും

നടൻ വിക്രം തന്റെ അടുത്തസുഹൃത്താണെന്നും ചിയാൻ വിക്രം എന്ന താരം തനിക്ക് കെന്നി ആണെന്നും റഹ്‌മാൻ പറയുന്നു. തമിഴ് സിനിമയിൽ അഭിനയം തുടങ്ങിയപ്പോൾ കിട്ടിയ കൂട്ടാണ്. വിക്രം സിനിമയിൽ വരുമെന്ന് തനിക്കു തോന്നിയിട്ടില്ലായിരുന്നു.

അന്ന് വിക്രമിന് പ്രണയവുമായി ബന്ധപ്പെട്ടു അച്ഛനുമായി ചില സൗന്ദര്യ പിണക്കമുണ്ടായിരുന്നു. ആ സമയത്ത് വീടുവിട്ടിറങ്ങിയ വിക്രം തന്റെ വീട്ടിലായിരുന്നു താമസമെന്നും റഹ്‌മാൻ വെളിപ്പെടുത്തുന്നു.

അത്രമാത്രം സൗഹൃദമുണ്ട് കെന്നിയുമായി തനിക്കെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ റഹ്‌മാൻ പറഞ്ഞു. മുൻപ് തന്നെ കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും റഹ്‌മാൻ സംസാരിക്കുന്നുണ്ട്.

അന്ന് താൻ ശോഭനയുമായി ഡേറ്റിങ്ങിലാണ്. രോഹിണിക്കൊപ്പം ഡേറ്റിങ്ങിന് പോകുന്നു എന്നെല്ലാം ഒരുപാടു കേട്ടിട്ടുണ്ട്. ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു പറഞ്ഞിരുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

ALSO READ-മലയാളിയെങ്കിലും ആരാധക ലക്ഷങ്ങൾ തമിഴ്‌നാട്ടിൽ നിന്ന്; സോഷ്യൽമീഡിയയിലെ താരം നിവേദ്യ സിനിമയിലേക്ക്

തുടക്കത്തിൽ അച്ഛനും അമ്മയും കണ്ടാൽ വിഷമിക്കില്ലേ എന്നാലോചിച്ചു സങ്കടപെടുമായിരുന്നു. പിന്നീട് അതൊരു ശീലമായി. ജോലിയുടെ ഭാഗമാണ് എന്ന് ചിന്തിച്ചു. ഇപ്പോൾ ഭാര്യയോടു ‘ഗോസിപ്പുകൾ ഒന്നും ഇല്ലല്ലോ’ എന്ന് പറയുമ്പോൾ, ‘അത്ര ഇഷ്ടമാണെങ്കിൽ എന്തെങ്കിലും ഒരെണ്ണം ഉണ്ടാക്കെ’ന്ന് അവൾ മറുപടി പറയുമെന്നും റഹ്‌മാൻ പറയുകയാണ്.

ഞാൻ കുറച്ച് ഓപ്പണായിരുന്നു. വളർന്നതും, പഠിച്ച രീതിയും അങ്ങിനെയായിരുന്നു. സിനിമയിൽ ശോഭനയും, രോഹിണിയുമൊക്കെ സമപ്രായക്കാരായിരുന്നു. അന്നു സെറ്റിൽ ഉപയോഗിക്കാൻ മോട്ടോർ സൈക്കിൾ തരും. ഞാൻ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ സിനിമയിൽ അല്ലാതെ പബ്ലിക്കായിട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗോസിപ്പുകളാണ് അതൊക്കെ. ഗോസിപ്പുകൾ അറിയാൻ ആളുകൾക്ക് ഇഷ്ടമാണല്ലോ എന്നും റഹ്‌മാൻ വിശദീകരിക്കുന്നു.

തനിക്ക് കാര്യമായൊന്നും ഒളിക്കാൻ ഇല്ലെന്നും, തനിക്കുണ്ടായിരുന്ന ആ ഒരു ഇഷ്ടം വരെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും റഹ്‌മാൻ തുറന്നു പറഞ്ഞു. അതൊക്കെ എല്ലാവരും ചർച്ചചെയ്തിട്ടുള്ള കാര്യവുമായിരുന്നു. സാധാരണ മനുഷ്യനാണയതുകൊണ്ട് വികാരങ്ങൾ എല്ലാവരെയും പോലെ തനിക്കും ഉണ്ടെന്നും താരം പറഞ്ഞു.

ഇനി താനൊരിക്കൽ പുസ്തകം എഴുതുകയാണെങ്കിൽ അതിലും സത്യങ്ങളല്ലേ എഴുതാനാകൂ. എന്നാൽ നിലവിൽ പുസ്തകത്തിന് പ്ലാൻ ഇല്ലെന്നും പേടിയാണെന്നും റഹ്‌മാൻ പറയുകയാണ്.

Advertisement