പീ ഡ ന പരാതിയിൽ തന്ത്രം ഫലിച്ചില്ല; കേസ് ഒത്തുതീർപ്പായെന്ന ഉണ്ണി മുകുന്ദന്റെ വാദം തള്ളി കോടതി; വിചാരണ തുടരും

299

മലയാളി ആരാദകരെ #ട്ടെിച്ച സംഭവമായിരുന്നു നടൻ ഉണ്ണി മുകുന്ദന് എതിരായി യുവതി നൽകിയ പീ ഡ ന പരാതി. ഇപ്പോഴിതാ ഈ കേസിൽ വീണ്ടും കോടതിയിൽ നിന്നും നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. താരത്തിന് എതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി നിർദേശിച്ചതാണ് താരത്തിന് തിരിച്ചടിയായത്.

ഈ കേസിന്റെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്. നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് ഈ കേസ് ഒത്തുതീർപ്പാക്കിയതായി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി തന്നെ രംഗത്തെത്തുകയും ചെയ്തു.

Advertisements

ഇതോടെയാണ് കോടതി നടപടികൾ തുടരാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്. നിലവിൽ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ഇതോടെയാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്.

ALSO READ- മലയാളിയെങ്കിലും ആരാധക ലക്ഷങ്ങൾ തമിഴ്‌നാട്ടിൽ നിന്ന്; സോഷ്യൽമീഡിയയിലെ താരം നിവേദ്യ സിനിമയിലേക്ക്

കോട്ടയം സ്വദേശിനിയാണ് ഉണ്ണി മുകുന്ദന് എതിരെ പീ ഡ ന പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ ഫ്‌ലാറ്റിലെത്തിയ തന്നെ കടന്ന് പിടിച്ചെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു കോട്ടയം സ്വദേശിനിയുടെ പരാതി.

സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടർന്ന് ഫ്‌ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബർ 15നാണ് യുവതി പരാതി നൽകിയത്.

ALSO READ- കൂട്ടത്തിലെ ബേബിയാണ് ഐശ്വര്യ; ഈ പ്രായത്തിൽ വലിയ അനുഭവം ലഭിച്ചു, ഐശ്വര്യയോട് എനിക്ക് അസൂയ ആണ്: വിക്രം

ഈ സംഭവത്തിന് ശേഷം തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടൻ ശ്രമിച്ചിരുന്നെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നൽകിയിരുന്നു. ഈ യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തി എന്നുമാണ് ഉണ്ണി മുകുന്ദന്റെ വാദം.

തന്നെ കേസിൽ കുടുക്കാതിരിക്കാൻ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ പരാതിയിൽ പറയുന്നുണ്ട്. നിലവിൽ ഈ കേസിൽ ഉണ്ണി മുകുന്ദൻ ജാമ്യത്തിലാണ്.

Advertisement