മലയാളിയെങ്കിലും ആരാധക ലക്ഷങ്ങൾ തമിഴ്‌നാട്ടിൽ നിന്ന്; സോഷ്യൽമീഡിയയിലെ താരം നിവേദ്യ സിനിമയിലേക്ക്

109

സോഷ്യൽമീഡിയയിലൂടെ ആരാധകരുടെ പ്രിയതാരമാണ് നിവേദ്യ എസ് ശങ്കർ.ടിക് ടോക്കിലൂടെ ആരംഭിച്ച സോഷ്യൽലോകത്തെ പ്രകടനങ്ങൾ പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലൂടെയും താരം തുടർന്നു. മലയാളികളേക്കാൾ കൂടുതൽ ആരാധകർ തമിഴ്‌നാട്ടിലാണ് എന്നു നിവേദ്യ തന്നെ പറയുന്നു.

പത്താം ക്ലാസുകാരിയാണ് നിവേദ്യ. താൻ തുടക്കം മുതൽ കൂടുതൽ തമിഴ് തെലുങ്ക് പാട്ടുകളാണ് റീൽസിൽ എടുക്കാറുള്ളതെന്നും അതാകാം ആരാധകർ തമിഴ്‌നാട്ടിൽ കൂടാൻ കാരണമെന്നും നിവേദ്യ പറയുന്നു. നിലവിൽ മൂന്ന് മില്യണിലേറെ ഫോളോവേഴ്‌സ് ആണ് നിവേദ്യയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.

Advertisements

ഇപ്പോഴിതാ, അഭിനയത്തോട് ഏറെ താൽപര്യമുള്ള നിവേദ്യ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. കുട്ടിക്കാലം മുതലേ കേൾക്കുന്ന പാട്ടുകൾക്കനുസരിച്ച് ഡാൻസ് കളിക്കുമായിരുന്നു എന്ന് അമ്മ പറയാറുണ്ട്. അതിന്റെയൊക്കെ ചെറിയ വീഡിയോകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ അതുകൊണ്ട് പരിഭ്രമങ്ങളൊന്നും തോന്നിയിരുന്നില്ല. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോം വന്നതോടുകൂടി ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നാണ് നിവേദ്യ പറയുന്നത്.

ALSO READ- കൂട്ടത്തിലെ ബേബിയാണ് ഐശ്വര്യ; ഈ പ്രായത്തിൽ വലിയ അനുഭവം ലഭിച്ചു, ഐശ്വര്യയോട് എനിക്ക് അസൂയ ആണ്: വിക്രം

ആദ്യമൊക്കെ കാഴ്ചക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാഴ്ചക്കാരുടെ എണ്ണം നോക്കിയിരുന്ന സമയമുണ്ടായിരുന്നു. ക്രമേണ ആളുകൾ കാണാൻ തുടങ്ങി. ഇപ്പോൾ മൂന്ന് മില്യൺ ഫോളോവേർസ് ആയി. ഒരുപാട് സന്തോഷമെന്ന് നിവേദ്യ പറയുന്നു. എന്നെപ്പോലുള്ള തുടക്കക്കാരെ സംബന്ധിച്ച്, വീഡിയോകൾക്ക് കൂടുതൽ റീച്ച് കിട്ടുന്ന സമയത്താണ് ടിക് ടോക് നിരോധിച്ചത്.

അത് ആദ്യമൊക്കെ വിഷമമുണ്ടാക്കി. പക്ഷേ, ഇൻസ്റ്റഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യാനുള്ള സൗകര്യം വന്നതോടെ ആ വിഷമം മാറി. നിരവധി ഇൻഫ്‌ലുവെൻസേഴ്സുള്ള താരതമ്യേനെ വലിയ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. അതിനാൽത്തന്നെ കൂടുതൽ ആളുകളിലേക്ക് നമ്മുടെ കണ്ടെന്റുകൾ എത്തുമെന്നാണ് നിവേദ്യ പറയുന്നത്.

ALSO READ- ആ നടിക്ക് ഡേറ്റില്ലാത്തത് കൊണ്ടാണ് ഞാൻ സിനിമ നടിയായി; ബിഗ് സ്‌ക്രീനിൽ കാണാൻ അച്ഛനും അമ്മയും കൂടെയുണ്ടായില്ല: വീണ നായർ

മികച്ചു നിൽക്കുന്നവയ്ക്കാണ് ഇൻസ്റ്റഗ്രാമിൽ എന്നും സ്ഥാനമുള്ളത്. വീഡിയോ റീച്ച് ആകാഞ്ഞതിൽ ആദ്യമൊക്കെ സങ്കടമുണ്ടായിരുന്നു. കാരണം, ഞങ്ങളുടെ കൂട്ടായ ശ്രമമാണ് ഓരോ വീഡിയോസും. എന്നാൽ, പിന്നീട് കാഴ്ചക്കാരുടെ എണ്ണം കൂടിവന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം ഇൻഫ്‌ലുവെൻസർ എന്ന നിലയിൽ അറിയപ്പെടുന്നതിൽ വളരെ സന്തോഷമുണ്ടെന്നും നിവേദ്യ പറഞ്ഞു.

ALSO READ- ചില ഫ്രണ്ട്‌സിനെ പാതിവഴിയിൽ ഉപേക്ഷിച്ചു; എനിക്ക് അഫയർ ഉണ്ടായിരുന്ന ആളേയും ജീവിതത്തിൽ നിന്നും കളഞ്ഞു; ബന്ധങ്ങളെ കുറിച്ച് ഹനാൻ

വാത്തി കമിങ് എന്ന വിജയ് പാട്ടിന് ചെയ്ത റീൽസ് വൈറലായി. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്യഭാഷാ ഗാനങ്ങൾക്കൊപ്പം ചുവടു വെച്ചവയിൽ കുറെ വീഡിയോസ് ശ്രദ്ധിക്കപ്പെട്ടു. ചെറുപ്പംതൊട്ടേ നൃത്തം അഭ്യസിക്കുന്നുണ്ട്. അതെന്റെ പാഷനാണ്. ഈയിടെയായി വെസ്റ്റേൺ ഡാൻസും പഠിക്കുന്നുണ്ട്. ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും നിവേദ്യ പറഞ്ഞു.

വലിയ അഭിനേത്രിയാകണമെന്നാണ് ആഗ്രഹം. അതിനുള്ളതാണ് ഈ ശ്രമങ്ങളെല്ലാം. സുരേഷ് ബാബു സാറിന്റെ ഡിഎൻഎ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി മകൻ അഷ്‌കർ സൗദാനാണ് നായകൻ. വലിയ താരനിരയാണ് സിനിമയിലുള്ളത്. ഒരു തുടക്കകാരിയെ സംബന്ധിച്ച് മികച്ചൊരു കഥാപാത്രമാണ് കിട്ടിയത്. വലിയ സംതൃപ്തിയുണ്ടെന്നും നിവേദ്യ പറഞ്ഞു.

Advertisement