കൂട്ടത്തിലെ ബേബിയാണ് ഐശ്വര്യ; ഈ പ്രായത്തിൽ വലിയ അനുഭവം ലഭിച്ചു, ഐശ്വര്യയോട് എനിക്ക് അസൂയ ആണ്: വിക്രം

154

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി സിനിമാ രംഗത്തേക്ക് അരങ്ങേറിയത്.

പിന്നീട് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പുവെന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനം കവരുക ആയിരുന്നു നടി. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചേക്കേറിയ നടിക്ക് കൈനിറയെ അവസങ്ങൾ ആണിപ്പോൾ ഉള്ളത്. ഇപ്പോൾ നിർമ്മാതാവായും ശോഭിക്കുകയാണ് താരം. എംബിബിഎസ് വിജയിച്ച താരം മോഡലിംഗും സിനിമാ അഭിനയവും കരിയറായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

മണിരത്നം ഒരുക്കിയ പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗമാണ് താരത്തിന്റേതായി പുറത്തെത്തിയ ലേറ്റസ്റ്റ് സിനിമ. ഒന്നാം ഭാഗം വലിയ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തിയിരിക്കുന്നത്.

ALSO READ- ആ നടിക്ക് ഡേറ്റില്ലാത്തത് കൊണ്ടാണ് ഞാൻ സിനിമ നടിയായി; ബിഗ് സ്‌ക്രീനിൽ കാണാൻ അച്ഛനും അമ്മയും കൂടെയുണ്ടായില്ല: വീണ നായർ

ഇതിനിടെ പൊന്നിയിൽ സെൽവൻ ചിത്രത്തിൽ സഹതാരമായ വിക്രം ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. . പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിലാണ് ഐശ്വര്യ ലക്ഷ്മി തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ സംസാരപ്രിയയെന്ന് വിക്രം പറഞ്ഞത്. ഇക്കാര്യത്തിൽ തനിക്ക് അവളോട് അസൂയ ആണെന്നും വിക്രം പറയുന്നു.

ഐശ്വര്യ ഞങ്ങളുടെ കൂട്ടത്തിലെ ബേബിയാണ്. അവൾ കാണിക്കുന്ന ആ ആകാംഷ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വരുന്നത്- വിക്രം പറയുന്നു.

താൻ സിനിമയിലെത്താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 വയസിലാണ് സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വർക്ക് ചെയ്യാൻ തനിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചുവെന്നാണ് വിക്രം പറയുന്നത്.

ALSO READ-ചില ഫ്രണ്ട്‌സിനെ പാതിവഴിയിൽ ഉപേക്ഷിച്ചു; എനിക്ക് അഫയർ ഉണ്ടായിരുന്ന ആളേയും ജീവിതത്തിൽ നിന്നും കളഞ്ഞു; ബന്ധങ്ങളെ കുറിച്ച് ഹനാൻ

ഐശ്വര്യ എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോൾ എന്ത് പറ്റി, അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവൾ ശല്യം ചെയ്യുവാണോ എന്ന് വിചാരിച്ചിരുന്നുവെന്നും വിക്രം പറയുന്നു.

പിന്നീട്, തങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാൽ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാൽ തന്നോട് പിന്നെ പറയണേ എന്ന് പറഞ്ഞ് പോവും. ആ ഒരു എക്സൈറ്റ്മെന്റ് എപ്പോഴുമുണ്ട് എന്ന് വിക്രം വിശദാകരിക്കുന്നു.

കൂടാതെ, അഞ്ചാറ് മണിക്കൂർ ഫ്ളൈറ്റിൽ ഇരുന്നാലും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയാവും. നായ്കുട്ടിയെ പറ്റിയൊക്കെയാവും സംസാരിക്കുക. അവിടെ ഒരു പുഴുവിനെ കണ്ടോ എന്നൊക്കെ ചോദിക്കും. നീ എന്തോ ലോകത്തെ രക്ഷിക്കുന്ന കാര്യം പറയുമെന്നാണ് വിചാരിച്ചത്, അല്ലെങ്കിൽ കൊവിഡ് പോലെ എന്തെങ്കിലും പറയുമെന്നാണ് വിചാരിച്ചത് എന്ന് തൃഷ പറയും.

ALSO READ-ചില ഫ്രണ്ട്‌സിനെ പാതിവഴിയിൽ ഉപേക്ഷിച്ചു; എനിക്ക് അഫയർ ഉണ്ടായിരുന്ന ആളേയും ജീവിതത്തിൽ നിന്നും കളഞ്ഞു; ബന്ധങ്ങളെ കുറിച്ച് ഹനാൻ

കൂടാതെ, ഒരിക്കൽ ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ ഒരാൾ ഫോട്ടോ എടുക്കാൻ വന്നു. എല്ലാവരും ക്ഷീണിച്ച് ഇരിക്കുകയായിരുന്നു. അപ്പോൾ ഐശ്വര്യ മാത്രം, ക്വിക്ക്, ക്വിക്ക് എല്ലാവരും എഴുന്നേൽക്ക് എന്ന് പറഞ്ഞ് ബഹളം വെക്കും. എന്നിട്ട് പോയി തൃഷയോട് പറയും ക്ഷീണിച്ചെന്ന്. ക്ഷീണിച്ചിരിക്കുമ്പോൾ ഇങ്ങനെയാണെങ്കിൽ അല്ലാത്തപ്പോൾ എങ്ങനെയായിരിക്കും എന്നാണ് തൃഷ ചോദിക്കുക.

ഐശ്വര്യയുടെ ആ എനർജി അതിശയകരമാണ്. ഐശ്വര്യയോട് അസൂയ ആണ്. നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയെ ചെയ്യുകയുള്ളൂ വിക്രം പറയുന്നു.

Advertisement