‘നിത്യജീവനുള്ള മഹാജീനിയസ്സ്, സ്‌നേഹനിധിയായ കലാകാരൻ, മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും’; ആശംസകൾ നേർന്ന് അബ്ദുസമദ് സമദാനി

207

വില്ലനായി എത്തി പിന്നീട് സൂപ്പർ താരമായി മാറിയ മലയാളത്തിന്റെ താരരാജാവാണ് മോഹൻലാൽ. നിരവധി അവിസ്മരണീയമായ കഥാപാത്രങ്ങളെ സമ്മാനിച്ച മോഹൻലാൽ ഇപ്പോൾ63ാം പിറന്നാളിന്റെ നിറവിലാണ്. 21ാം തീയതിയാണ് താരം തന്റെ മറ്റൊരു ജന്മദിനം കൂടി ആഘോഷമാക്കിയത്. ആരാധകരും സിനിമാസ്വാദകരും ഉൾപ്പടെനിരവധി പേരാണ് മോഹൻലാലിന് ആശംസകൾ നേർന്നത്.

ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മധുരമായ ഓർമ്മകൾ ഓർത്തെടുത്തും മോഹൻലാലിന് ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ പങ്കുവെച്ചും രംഗത്തെത്തിയിരിക്കുകയാണ് എംപിയായ അബ്ദുസമദ് സമദാനി എംപി. മോഹൻലാലുമായി തനിക്ക് ഉറ്റ സഹോദരനേക്കാൾ ഉയർന്ന ബന്ധമാണെന്ന് സമദാനി പറയുന്നു. കൂടാതെ മോഹൻലാലിന്റെ അമ്മയെ സന്ദർശിച്ച ഓർമ്മകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Advertisements

ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ ജീവിതാരോഹണങ്ങൾ എന്നും അദ്ദേഹം ആശംസിക്കുന്നു.

എംപി അബ്ദുസമദ് സമദാനിയുടെ കുറിപ്പ് ഇങ്ങനെ:

ALSO READ- പ്രണയത്തിന്റെ പേരിൽ അച്ഛനുമായി പിണങ്ങി വീടുവിട്ട വിക്രം താമസിച്ചത് എന്റെ വീട്ടിൽ; അവൻ എനിക്ക് കെന്നിയാണ്; എന്റെ പ്രണയം എല്ലാവർക്കും അറിയുന്നതാണ്: റഹ്‌മാൻ

മോഹൻലാലിന്റെ ജന്മദിനമായിരുന്നു മെയ് 21ന്. ഒട്ടേറെ പേരാണ് മോഹൻലാലിന് ജന്മദിന ആശംസകളുമായി എത്തിയത്. തനിക്ക് ജന്മദിന ആശംസകൾ നേർന്നവർക്ക് മോഹൻലാൽ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ നടൻ മോഹൻലാലിന് ജന്മദിന ആശംസകളുമായി ലോക്സഭാ എംപി ഡോ. എം പി അബ്ദുസമദ് സമദാനി എഴുതിയ കുറിപ്പാണ് ആരാധകർ ചർച്ചയാക്കുന്നത്.

‘നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്‌നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിന്റെ മഹാപ്രതിഭക്ക് സ്‌നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ! അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്മാനുമായിരിക്കട്ടെ!

ALSO READ-പീ ഡ ന പരാതിയിൽ തന്ത്രം ഫലിച്ചില്ല; കേസ് ഒത്തുതീർപ്പായെന്ന ഉണ്ണി മുകുന്ദന്റെ വാദം തള്ളി കോടതി; വിചാരണ തുടരും

എനിക്ക് മോഹൻലാൽ എന്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്‌നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും.

ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും, ‘അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത് ‘ എന്ന് ധന്യമാതാവിന്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.
ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ ജീവിതാരോഹണങ്ങൾ!

Advertisement