കുഞ്ഞ് ജനിച്ചിട്ടും അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായിരുന്നില്ല; ചോര വരുന്നത് വരെ അയാൾ തല്ലും; തുറന്ന് പറഞ്ഞ് വൈറൽ ഫോട്ടോ ഷൂട്ട് താരം ശാലിനി

558

ഒരൊറ്റ ഫോട്ടോഷൂട്ടുക്കൊണ്ട് വൈറലായ താരമാണ് തമിഴ് ടെലിവിഷൻ താരം ശാലിനി. വിവാഹത്തിലും, ഗർഭകാലത്തും സാധാരണ ഫോട്ടോഷൂട്ടുകൾ നടത്താറുള്ളപ്പോൾ ശാലിനി ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് നടത്തിയാണ് വൈറലായത്. മുള്ളം മലരും എന്ന സീരിയലിലൂടെയാണ് ശാലിനി താരമാകുന്നത്. തനിക്ക് നേരിടേണ്ടി വന്ന പീഢനങ്ങൾ കാരണമാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് താൻ നടത്തിയത് എന്ന് ശാലിനി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഭർത്താവിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഢനങ്ങളെ കുറിച്ച് മനസ്സ് തുറന്ന് എത്തിയിരിക്കുകയാണ് ശാലിനി. ഗലാട്ട പിങ്ക് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ അഭിനയത്തിലേക്ക് കടക്കുന്നത് 2012-13 കാലഘട്ടത്തിലാണ്. തുടക്കം സിനിമയിലൂടെയായിരുന്നു. പിന്നീട് ടെലിവിഷനിലെത്തി. നിരവധി പരമ്പരകളും ടിവി ഷോകളും ചെയ്തു. തുടർന്നായിരുന്നു വിവാഹം. മാട്രിമോണിയലിലൂടെ വീട്ടുകാരാണ് വരനെ കണ്ടെത്തിയത്. പക്ഷെ ആ വിവാഹത്തിന് മൂന്ന് മാസമേ ആയുസുണ്ടായിരുന്നുള്ളൂ. തുടർന്ന് എന്റെ ശ്രദ്ധ കരിയറിലായി.

Advertisements

Also Read
ഞാനാ തീരുമാനം എടുത്തിട്ട് പത്ത് മാസമായി; അതാണ് എന്റെ ജീവിതത്തിലെ കടുത്ത തീരുമാനം; മനസ്സ് തുറന്ന് അർജ്ജുൻ അശോകൻ

ഞാൻ കരിയറിന്റെ തിരക്കിലേക്ക് കടന്നു. മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാൻ തുടങ്ങി. ആ സമയത്ത് ഒരു ഗൾഫ് പരിപാടിയിൽ അവതാരകയായി. അവിടെ വച്ചായിരുന്നു റിയാസിനെ പരിചയപ്പെട്ടത്. അത് നല്ലൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. താൻ വിവാഹിതനാണെന്നും ഇപ്പോൾ വേർ പിരിഞ്ഞാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ ആ ബന്ധം പ്രണയത്തിലേക്ക് എത്തിയെന്നും ശാലിനി പറയുന്നു. റിയാസിന് താൽപര്യം ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു.

എന്നാൽ വിവാഹം അല്ലാതെ അമ്മ സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞു. ഇതോടെ അയാളുടെ വിശ്വാസം പ്രകാരം വേണമെന്നായി. അതിനായി ഞാൻ മതം മാറി. വിവാഹത്തിന്റെ പുതുമോടിയിൽ തന്നെ പക്ഷെ എനിക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു. റിയാസ് മദ്യത്തിന് അടിമയായിരുന്നു. കുടിച്ചാൽ പിന്നെ അയാൾ അയാളേയല്ല. പലപ്പോഴും പൊതുസ്ഥലത്തു വച്ച് തല്ലും വഴക്കും കിട്ടിയിട്ടുണ്ടെന്നും ശാലിനി പറയുന്നുണ്ട്. പരസ്യമായി കാലു പിടിപ്പിക്കുകയും തല്ലുകയും ചെയ്തു.

Also Read
‘നിത്യജീവനുള്ള മഹാജീനിയസ്സ്, സ്‌നേഹനിധിയായ കലാകാരൻ, മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും’; ആശംസകൾ നേർന്ന് അബ്ദുസമദ് സമദാനി

രക്തം വരുന്നത് വരെ തല്ലും. എന്നാലും നിർത്തില്ല. പിന്നെ തല്ലുക എന്നെ കൊണ്ട് രക്തം വരുന്നത് വരേ തല്ലിച്ചില്ലേ എന്ന് ചോദിച്ചാകും അടിയെന്നാണ് ശാലിനി പറയുന്നത്. സിനിമ-സീരിയൽ മേഖലയിലുള്ളവർക്ക് കുടുംബ ജീവിതമില്ല, കെട്ടി നാലാം നാൾ ഡിവോഴ്സ് ആണെന്നാണ് പറയുന്നത്. ഇതാണെങ്കിൽ തന്റെ രണ്ടാമത്തെ വിവാഹവും. അതിനാൽ ഇതും അവസാനിപ്പിച്ചാൽ തന്നെ സമൂഹവും ബന്ധുക്കളുമെല്ലാം കുറ്റം പറയുമെന്ന് കരുതി. ആ പേടി കാരണമായിരുന്നു എല്ലാം സഹിച്ചത്. പിന്നെ കരുതി ഒരു കുഞ്ഞ് ജനിച്ചാൽ അയാളുടെ സ്വഭാവത്തിന് മാറ്റം വരുമെന്ന്. എന്നാൽ കുഞ്ഞ് ജനിച്ചിട്ടും ഒന്നും മാറിയില്ലെന്നും ശാലിനി പറയുന്നു

Advertisement