ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണ; അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീനിവാസനും, ഭാര്യ വിമലയും

2772

മലയാളികൾക്ക് സുപരിചിതരായ നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. മലയാള സിനിമയിലെ സകലകലാ വല്ലഭൻ എന്ന് നമുക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാം. നടനായും, സംവിധായകനായും, തിരക്കഥാകൃത്തുമായെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെ മക്കളും സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് എന്നുള്ളതാണ് വാസ്തവം.

ഇപ്പോഴിതാ മകനായ ധ്യാൻ ശ്രീനിവാസൻ പറയുന്നതിൽ മുക്കാൽഭാഗവും സ്വന്തം കയ്യിൽ നിന്ന് ഇട്ട് പറയുന്നതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ധ്യാൻ പറഞ്ഞ ഒരു കാര്യം മുക്കാലും നുണയാണെന്നാണ് അച്ഛനായ ശ്രീനിവാസനും, അമ്മയായ വിമലയും പറയുന്നത്. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്ന് പറച്ചിൽ.

Advertisements

Also Read
ഭാര്യയെ കുറിച്ച് നല്ലൊരു ഓർമ്മ ഇല്ല; മറ്റൊരു കല്ല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്; അബദ്ധം പറ്റിയത് പോലെയാണ് എന്റെ അവസ്ഥ ഇപ്പോൾ; വൈറലായി ശ്രീനിവാസന്റെ വാക്കുകൾ

അച്ഛൻ ചെന്നൈയിൽ കഷ്ടപ്പെട്ടു ജീവിച്ചിട്ടുണ്ട്. ആ സമയത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ധ്യാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ ഒരു കഷ്ടപ്പാട് ഉണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ. ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണയാണെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. അങ്ങനെ കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

ഒത്തിരി പൈസ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഷ്ടപ്പാട് ഒന്നും ഉണ്ടായിട്ടില്ലെന്ന് ധ്യാനിന്റെ അമ്മ വിമലയും പറഞ്ഞു. അവർ ജനിക്കുമ്പോൾ ശ്രീനിയേട്ടന്റെ അടുത്ത് പൈസയുണ്ട്. എന്നാൽ ശ്രീനിയേട്ടൻ പൈസ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ച കാലമുണ്ട്. എന്നാൽ അതൊന്നും ശ്രീനിയേട്ടന് കഷ്ടപ്പാടായിട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു ജീവിതം ഉണ്ടായിരുന്നെങ്കിലും ശ്രീനിയേട്ടന് അതങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ശ്രീനിയേട്ടൻ അങ്ങനെ പറഞ്ഞിട്ടുമില്ലെന്ന് വിമല പറഞ്ഞു.

Also Read
കുഞ്ഞ് ജനിച്ചിട്ടും അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായിരുന്നില്ല; ചോര വരുന്നത് വരെ അയാൾ തല്ലും; തുറന്ന് പറഞ്ഞ് വൈറൽ ഫോട്ടോ ഷൂട്ട് താരം ശാലിനി

എനിക്കും ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. പണ്ടായിരുന്നു നല്ലതെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഈ വലിയ വീടൊക്കെ മെയിന്റൈൻ ചെയ്ത് പോകുന്നത് തന്നെ വലിയ പാടാണ്. അന്നൊരു ടെൻഷനും ഇല്ല. ഒന്നുമില്ല. കഷ്ടപ്പാടിലും അതൊന്നും കഷ്ടപ്പാട് ആണെന്ന് ശ്രീനിയേട്ടൻ വിചാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ പറഞ്ഞത് ശരിയല്ല. എനിക്കും അതൊന്നും ഒരിക്കലും തോന്നിയിട്ടില്ലെന്നും വിമല വ്യക്തമാക്കി.

Advertisement