പറഞ്ഞ വാക്ക് പാലിച്ചു, അച്ഛന്റെ സ്ഥാനത്ത് നിന്ന് അര്‍ജുന് കൈത്താങ്ങായി ഗണേഷ് കുമാര്‍, പുതിയ വീടിന്റെ പണി അവസാനഘട്ടത്തിലേക്ക്

378

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് കെബി ഗണേഷ് കുമാര്‍. മലയാള സിനിമാരംഗത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും തിളങ്ങി നില്‍ക്കുന്ന ഗണേഷ് കുമാര്‍ മിക്കപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

Advertisements

പത്തനാപുരത്തെ എംഎല്‍എ ആണ് ഗണേഷ് കുമാര്‍. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകളായിരുന്നു.

Also Read: ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണ; അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീനിവാസനും, ഭാര്യ വിമലയും

സാധാരണ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കുന്ന വാഗ്ദാനം ജനങ്ങള്‍ വലിയ വില കൊടുക്കാറില്ല. കാരണം പലതും കാറ്റില്‍ പറത്തുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി താന്‍ നല്‍കിയ വാഗ്ദാനം പാലിച്ച് കാണിച്ച് കൊടുക്കുകയാണ് ഗണേഷ് കുമാര്‍.

ഏഴാം ക്ലാസ്സുകാരനായ അര്‍ജുന് വീട് വെച്ച് നല്‍കുമെന്ന കൊടുത്ത വാഗ്ദാനമാണ് ഇപ്പോള്‍ ഗണേഷ് കുമാര്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. വീടിന്റെ പണി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

Also Read:ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണ; അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീനിവാസനും, ഭാര്യ വിമലയും

ഭാര്യ ബിന്ദു മേനോനും ഗണേഷ് കുമാറിനൊപ്പം എല്ലാത്തിനും സഹായത്തിനുമുണ്ട്. നേരത്തെ അര്ജുനെ കെട്ടിപ്പിടിച്ച് നല്ലൊരു വീട് വെച്ച് നല്‍കമെന്നും പഠിക്കാനായി ഒരു മുറി മാറ്റിവെക്കുമെന്നും പഠനത്തിനാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി തരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisement