Home Entertainment Celebrities

ഇതെന്റെ രണ്ടാം വിവാഹം, ദൈവം തന്ന സെക്കന്‍ഡ് ചാന്‍സില്‍ സന്തോഷവതി, ആദ്യ ഭര്‍ത്താവുമായി ഇപ്പോഴും സംസാരിക്കാറുണ്ട്, വിവാഹമോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

1901

ഏതാണ്ട് മുപ്പിത്തിയൊന്നോളം വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരിയാണ് നടി ശ്വേതാ മേനോന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെ മലയാള എത്തിയ നടി പിന്നീട് നിരവധി സിനിമകളില്‍ വേഷമിട്ടു.

Advertisements

പരസ്യരംഗത്തും മോഡലിങ് രംഗത്ത് നിന്നും തിളങ്ങി നിന്നിരുന്ന ശ്വേതാ മേനോന്‍ ആമീര്‍ ഖാന്‍ അടക്കമു ള്ളവര്‍ക്ക് ഒപ്പം ബോളിവുഡ് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കാ മ സൂ ത്ര യുടെ പരസ്യത്തിലൂടെ ആണ് താരം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയെടുത്തത്.

Also Read: ധ്യാൻ പറഞ്ഞതിൽ മുക്കാൽ ഭാഗവും നുണ; അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീനിവാസനും, ഭാര്യ വിമലയും

കോഴിക്കോടാണ് ശ്വേത മേനോന്റെ സ്വദേശം. ശ്വേതയുടെ പിതാവ് ഇന്ത്യന്‍ വ്യോമ സേനയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ആയിരുന്നു ശ്വേതയുടെ പഠനം. അനശ്വരം എന്ന മലയാള ചിത്രത്തിലൂടെ ആണ് ശ്വേത സിനിമാ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

ഇപ്പോഴിതാ ഡിവോഴ്‌സിനെ കുറിച്ച് ശ്വേത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. താനൊരു ഡിവോഴ്‌സി ആണെന്നും അത് താന്‍ അഭിമാനത്തോടെ പറയാറുണ്ടെന്നും ഇക്കാര്യം താന്‍ പറയുമ്പോള്‍ ആള്‍ക്കാര്‍ ശ്രീയുമായിട്ടാണ് കണക്ട് ചെയ്യുന്നതെന്നും ശ്വേത പറയുന്നു.

Also Read: ശരിക്കും അമ്മയെ പോലെ തന്നെ, മൂത്തമകളുടെ ചിത്രം പങ്കുവെച്ച് രംഭ, അമ്പരന്ന് ആരാധകര്‍, സോഷ്യല്‍മീഡിയയില്‍ വൈറല്‍

എന്നാല്‍ ഡിവോഴ്‌സ് ശ്രീയുടെ കൂടെയല്ല. അത് തന്റെ സെക്കന്‍ഡ് മാരേജ് ആണെന്നും തനിക്ക് ദൈവം തന്ന സെക്കന്‍ഡ് ചാന്‍സ് ആണെന്നും അതില്‍ താന്‍ ഭയങ്കര ഹാപ്പിയാണെന്നും ശ്വേത പറയുന്നു. തന്റെ എക്‌സിന്റെ അടുത്ത് താനിപ്പോഴും സംസാരിക്കാറുണ്ടെന്നും താരം പറയുന്നു.

ഡിവോഴ്‌സിനെ പോസിറ്റീവായിട്ടാണ് തങ്ങള്‍ എടുത്തത്. ഒന്നിച്ച് മുന്നോട്ട് പോകാന്‍ രണ്ടാള്‍ക്കും കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയായിരുന്നു ഡിവോഴ്‌സ് എന്നും കുറച്ച് സമയം അതിന്റെ വേദനയുണ്ടാവും എന്നാല്‍ താന്‍ ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളാണെന്നും ശ്വേത പറയുന്നു.

Advertisement